ജിദ്ദ: ഇന്ത്യൻ ഇസ്ലാഹി ക്യു.സി. സി പഠിതാക്കളുടെ സംഗമം സംഘടിപ്പിച്ചു. ആദ്യ പഠന സെഷൻ വി.പി.എസ് ബാബു (ജെ.എൻ.എച്ച്) ഉ ദ്ഘാടനം ചെയ്തു. ബഷീർ അഞ്ചാലൻ സ്വാഗതവും, ഹബീബുറഹ്മാൻ നന്ദിയും പറഞ്ഞു. ആദിൽ അമീൻ സിദ്ദീഖ് ഖുർആൻ പാരായണം നടത്തി. പഠിതാക്കളുടെ സെഷൻ നജീബ് കളപ്പാടൻ ഉദ്ഘാടനം ചെയ്തു. നൗഷാദ് കരിങ്ങനാട് അധ്യക്ഷത വഹിച്ചു.
മൻസൂർ മനോജ്, ഷമീർ സ്വലാഹി തുടങ്ങിയവർ വിഷയമവതരിപ്പിച്ചു. പ്രിൻസാദ് പാറായി ക്വിസ് മത്സരം നടത്തി. ഷക്കീൽ ബാബു സ്വാഗതവും മൊയ്തു വെളിയഞ്ചേരി നന്ദിയും പറഞ്ഞു. സമാപന സെഷനിൽ എബിലിറ്റി സെക്രട്ടറി മുസ്തഫ മദനി മുഖ്യപ്രഭാഷണം നടത്തി. ഇസ്മായിൽ മങ്കരതൊടി, നജീബ് ഖാൻ തിരുവനന്തപുരം, അഡ്വ. സലീം കോനാരി, സലാഹ് കാരാടൻ, മുജീബ് മൂസ, എൻജി. അബ്്ദുൽ ലത്തീഫ്, അബ്്ദുൽ ഗഫൂർ വളപ്പൻ, താലിഷ്, ആദം മദനി തുടങ്ങിയവർ ആശംസ നേർന്നു. പ്രിൻസാദ് പാറായി സ്വാഗതവും നൗഷാദ് മാളിയേക്കൽ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.