റിയാദ്: പ്രവാസി മലയാളി ഫെഡറേഷൻ ഗ്ലോബൽ സമ്മേളനം പ്രമാണിച്ച് ഏർപ്പെടുത്തിയ ‘പി.എം.എഫ് അറേബ്യൻ പുരസ്‌കാരം’ ജീവ കാരുണ്യ പ്രവർത്തകൻ ഫിറോസ് കുന്നംപറമ്പിലിന്. കേരളത്തിെൻറ വിവിധ ഭാഗങ്ങളിലെ പാവപ്പെട്ടവർക്ക് വേണ്ടി നൽകിയ സേവനപ്രവർത്തനങ്ങൾ പരിഗണിച്ചാണ് ഫിറോസിനെ പുരസ്കാരത്തിന് തെരഞ്ഞെടുത്തതെന്ന് ഭാരവാഹികളായ റാഫി പാങ്ങോട്, ഷിബു ഉസ്മാൻ എന്നിവർ അറിയിച്ചു. ഞായറാഴ്ച നെടുമ്പാശേരി സാജ് എർത്ത് റിസോർട്ടിൽ നടക്കുന്ന ഗ്ലോബൽ സമ്മേളനത്തിൽ പുരസ്‌കാരം സമ്മാനിക്കും.
സൗദിയിൽ നിന്നുള്ള പ്രതിനിധി സംഘം പ്രസിഡൻറ് ഡോ. അബ്ദുൽ നാസറുടെ നേതൃത്വത്തിൽ പെങ്കടുക്കും. മാധ്യമ സമ്മേളനം, ചർച്ചാ ക്ലാസ്സുകൾ, സംവാദങ്ങർ, വിവിധ കലാപരിപാടികൾ എന്നിവയും സമ്മേളനത്തോട് അനുബന്ധിച്ച് നടക്കും. .കെ അനസ്, പി.പി ചെറിയാന്‍, സന്തോഷ് ജോര്‍ജ് ജേക്കബ്, ടി.സി മാത്യു, എം.പി സുരേന്ദ്രന്‍, എന്‍. ശ്രീകുമാര്‍, വേണു പരമേശ്വര്‍ എന്നിവര്‍ പങ്കെടുക്കും. ഗ്ലോബല്‍ ചെയര്‍മാന്‍ ഡോ. ജോസ് കാനാട്ട്, കോഓഡിനേറ്റര്‍ ജോസ് പനച്ചിക്കല്‍ എന്നിവര്‍ നേതൃത്വം നല്‍കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.