റിയാദ്: സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിെൻറ സഹോദരനും വ്യവസായ പ്രമുഖന്‍ അമീര്‍ വലീദിെൻറ പിതാവുമായ അമ ീര്‍ തലാല്‍ ബിന്‍ അബ്ദുല്‍ അസീസിെൻറ മൃതദേഹം ഖബറടക്കി. ഞായറാഴ്ച അസർ നമസ്കാര ശേഷം റിയാദിലെ ഇമാം തുർക്കി ബി ൻ അബ്ദുല്ല ഗ്രാൻഡ് മസ്ജിദിൽ നടന്ന മയ്യത്ത് നമസ്കാരത്തിൽ സൽമാൻ രാജാവ്, കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ, അമീർ അബ്ദുൽ ഇലാഹ് ബിൻ അബ്ദുൽ അസീസ് രാജകുമാരൻ, മക്കളായ അമീർ വലീദ് ബിൻ തലാൽ, അമീർ ഖാലിദ്ബിൻ തലാൽ, അസീർ ഗവർണർ തുർക്കിബിൻ തലാൽ, അമീർ അബ്ദുൽ അസീസ് ബിൻതലാൽ, അമീർ മശ്ഹൂർ ബിൻ തലാൽ, ഗ്രാൻഡ് മുഫ്തി ശൈഖ് അബ്ദുൽ അസീസ് ബിൻ അബ്ദുല്ല ആലുശൈഖ് തുടങ്ങിയവർ പെങ്കടുത്തു.
വിവധ രാഷ്ട്ര നേതാക്കൾ സൽമാൻ രാജാവിനും കുടുംബത്തിനും അനുശോചനം അറിയിച്ചു. ശനിയാഴ്ച വൈകീട്ടാണ് സൽമാൻ രാജാവിെൻറ സഹോദരൻ അമീര്‍ തലാല്‍ ബിന്‍ അബ്ദുല്‍ അസീസ് റിയാദില്‍ അന്തരിച്ചത്. 88ാം വയസ്സിലാണ് അന്ത്യം. വാർധക്യസഹജമായ അസുഖത്തെ തുടർന്ന് ചികില്‍സയിലായിരുന്നു. സുഊദ്, ഫൈസല്‍ രാജാക്കന്മാരുടെ കാലത്ത് ധനകാര്യമന്ത്രി പദവി ഉള്‍പ്പെടെ ഭരണത്തിലെ ഉന്നത പദവികള്‍ വഹിച്ചിരുന്നു. റിയാദിലെ അല്‍ഫാഖിരിയ്യ വില്ലേജിലെ വീട്ടില്‍ അമീര്‍ തലാല്‍ ബിന്‍ അബ്ദുല്‍ അസീസിെൻറ നിര്യാണത്തിൽ അനുശോചനമറിയിക്കാൻ നിരവധി പ്രമുഖർ എത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.