പാലത്തിന്​ മുകളിൽ നിന്ന്​ ചാടാൻ ശ്രമിച്ച യുവാവിനെ പൊലീസ്​ തടഞ്ഞു

ജിദ്ദ: പാലത്തിന്​ മുകളിൽ നിന്ന്​ താഴേക്ക്​ ചാടി ആത്മഹത്യ ചെയ്യാൻ യുവാവി​​​െൻറ​ ശ്രമം. ജിദ്ദയുടെ തെക്ക്​​ അൽഖൈർ പാലത്തിനു മുകളിൽ നിന്നാണ്​ 33കാരൻ താഴേക്ക്​ ചാടാൻ​ ശ്രമിച്ചത്​. സ്​ഥലത്തെത്തിയ പൊലീസ്​ ഉദ്യോഗസ്​ഥർ ഇടപ്പെട്ടാണ്​​ ഇയാളെ പിന്തിരിപ്പിച്ചത്​. ഏത്​ രാജ്യക്കാരനാണെന്ന്​​ വ്യക്​തമല്ല. ചാടാനൊരുങ്ങി ഇയാൾ പാലത്തിന്​ മുകളിൽ നിൽക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. പൊലീസ്​ ഇയാളെ ചോദ്യം ചെയ്​തുവരികയാണ്​. അതിനിടെ യുവാവി​​​െൻറ ആതമഹത്യ ശ്രമം വിഫലമാക്കിയ പൊലീസ്​ പെട്രോളിങ്​ ഉദ്യോഗസ്​ഥരെ ജിദ്ദ ഗവർണർ അമീർ മിശ്​അൽ ബിൻ മാജിദ്​ അഭിനന്ദിച്ചു. ധീരമായ ഇടപെടലാണ്​ പെട്രോളിങ്​ പൊലീസ്​ നടത്തികൊണ്ടിരിക്കുന്നതെന്നും ഗവർണർ പറഞ്ഞു.

Tags:    
News Summary - saudi-saudi news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.