റിയാദ്: റിയാദ് ടാക്കിസും കെ സെവൻ സ്റുഡിയോസും സംയുക്തമായി സംഘടിപ്പിച്ച ‘സതേൺ സിംഫണി’ സംഗീത പരിപാടിയിൽ ചലച്ചി ത്ര പിന്നണിഗായകരായ ജാസി ഗിഫ്റ്റും ഇഷാൻ ദേവും പാടി. റിയാദ് എക്സിറ്റ് എട്ടിലെ ജവഹറത്ത് അൽമാസിയ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി ഇന്ത്യൻ എംബസി വെൽഫെയർ കോൺസൽ അനിൽ നോട്ട്യാൽ ഉദ്ഘാടനം ചെയ്തു. റിയാദ് ടാക്കീസ് പ്രസിഡൻറ് സലാം പെരുമ്പാവൂർ അധ്യക്ഷത വഹിച്ചു. പ്രോഗ്രാം ഡയറക്ടർ ശങ്കർ കേശവൻ, റോബിൻ ജോസ്, റിയാസ്, ദേവാനന്ദ്, സലാം കൊടുവള്ളി, ഖലീൽ, നിയാസ് ഇല്ലിക്കൽ, ഹൈദർ, ഫഹദ്, റാഫി കൊയിലാണ്ടി, സലാം ഇടുക്കി, ഇമ്രാൻ, അഷ്‌റഫ് വടക്കേവിള, ശിഹാബ് കൊട്ടുകാട്, ഷംനാദ് കാരുനാഗപ്പള്ളി, ദിലീപ്, സത്താർ കായംകുളം, ധർമ്മരാജൻ, നവാസ് ഒപ്പീസ്, ഷൈജു പച്ച, ഡൊമിനിക് സാവിയോ, അലി ആലുവ, നബീൽ മഞ്ചേരി എന്നിവർ സംസാരിച്ചു.
സംഗീത പരിപാടിയിൽ സുരേഷ് കുമാർ, ജലീൽ കൊച്ചിൻ, തങ്കച്ചൻ വർഗീസ്, അഹമ്മദ് മൈമാനി, മധു വലിയവീട്ടിൽ, ശ്രീജേഷ് കാലടി, ബാബു കൈപ്പഞ്ചേരി, ഷഫീഖ് പെരുമ്പാവൂർ, മുന്ന കാപ്പാട്, ശിശിര അഭിലാഷ്, ലിൻസു സന്തോഷ്, മാലിനി നായർ, മീര മഹേഷ് എന്നിവരും ഗാനങ്ങൾ ആലപിച്ചു. രശ്മി ശിക്ഷണം നൽകിയ വൈദേഹി നൃത്ത വിദ്യാലയത്തിലെ കുട്ടികൾ നൃത്തനൃത്യങ്ങൾ അവതരിപ്പിച്ചു. മജു അഞ്ചൽ, ഹരിമോൻ, ഷഫീഖ് സലിം എന്നിവരുടെ നേതൃത്വത്തിൽ സ്കിറ്റ് അരങ്ങേറി. സുബിൻ സ്വാസ് അവതരാകനായി. ജോസ് കടമ്പനാട്, ലുബൈബ്, റിജോഷ്, അരുൺ പൂവാർ, സാജിത്, അനിൽ കുമാർ തംബുരു, ഷാഫി നിലമ്പൂർ, സാജിത് ഖാൻ, മനോജ് മൈനാഗപ്പളി, ഷഫീഖ് പാറയിൽ, സുൽഫി കൊച്ചു, സിജോ മാവേലിക്കര, അഷ്‌റഫ് അപ്പക്കാട്ടിൽ, ഫൈസൽ കൊച്ചു, നൗഷാദ് പള്ളത്, ഷാനവാസ്, അനീസ്, രവി ബാബുക്കൻ, സനൂപ് രയോരത്ത്, സുനിൽ ബാബു എടവണ്ണ, ജിസോ, അൻവർ ജബ്ബാർ പൂവാർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. പ്രോഗ്രാം കൺവീനർ നൗഷാദ് ആലുവ സ്വാഗവും ട്രഷറർ രാജീവ് മാരൂർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.