ആലപ്പുഴ സ്വദേശി വാഹനാപകടത്തിൽ മരിച്ചു

ഖമീസ്‌ മുശൈത്ത്: ആലപ്പുഴ പുള്ളികണക്ക് സ്വദേശി നമ്പൂഴിൽ കൃഷണൻ പിള്ളയുടെ മകൻ ശ്രീകുമാർ (49) വാഹനാപകടത്തിൽ മരിച് ചു. ചൊവ്വാഴ്​ച അസീർ പ്രവിശ്യയിൽപെട്ട ഖമീസിൽ നിന്നും 15 കിലോമീറ്റർ അകലെ തന്തഹക്കടുത്തുണ്ടായ വാഹനാപകടത്തിലാണ്​ മരണം. ജോലി ആവശ്യാർഥം തരീബിലേക്ക് പോവുകയായിരുന്നു. തന്തഹക്കടുത്ത് ജംഗ്​ഷനിൽ പാകിസ്​താനി പൗരൻ ഓടിച്ച വാഹനമിടിച്ചാണ് അപകടം. കരാർ വ്യവസ്ഥയിൽ പെയിൻറിംഗ്​ ജോലി ചെയ്ത് വരികയായിരുന്നു. അഞ്ച് വർഷമായി സൗദിയിലുണ്ട്. ഒന്നര വർഷം മുമ്പ് പുതിയ വിസയിലാണ് ഇവിടെ എത്തിയത്. ഭാര്യ: മഹേശ്വരി. രണ്ട് കുട്ടികളുണ്ട്. മൃതദേഹം ഹയാത്ത് ഹോസ്പിറ്റൽ മോർച്ചറിയിൽ. നിയമ നടപടിക്രമങ്ങൾ പൂർത്തികരിക്കുവാൻ അസീർ പ്രവാസി സംഘം ഖമീസ് ഏരിയ റിലീഫ് കൺവീനർ ഷൗക്കത്ത് ആലത്തൂർ സഹായത്തിനുണ്ട്​.

Tags:    
News Summary - saudi-saudi news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.