സന്ദർശക വിസയിൽ എത്തിയ മലപ്പുറം സ്വദേശി ജിദ്ദയിൽ മരിച്ചു

ജിദ്ദ: സന്ദർശക വിസയിൽ ജിദ്ദയിൽ എത്തിയ മലപ്പുറം കാവനൂർ ഇരിവേറ്റി സ്വദേശി കൈനോട്ട് ആലിക്കുട്ടി മാസ്​റ്റർ (58) ഹൃ ദയാഘാതത്തെ തുടർന്ന് നിര്യാതനായി. മഞ്ചേരി എച്ച്​.എം.വൈ.എച്ച്​.എസ്​.എസിലെ ഹിന്ദി അധ്യാപകനായിരുന്നു. ഉംറ നിർവഹിച്ചു മദീന സന്ദർശനം പൂർത്തിയാക്കി മടങ്ങുമ്പോൾ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന്​ ജിദ്ദയിലെ ആശുപത്രിയിലേക്ക്​ പോകു​ന്നതിനിടെയാണ്​ മരണം. ഇരുപത് ദിവസം മുമ്പാണ് ഭാര്യ ഖദീജ ടീച്ചറോടൊപ്പം എത്തിയത്. ഫാസിൽ, ഡോ. ശുഹൈൽ (ബാബ് മക്ക ഹിബ ക്ലിനിക്​), സാലിഹ് (കുവൈത്ത്​) എന്നിവർ മക്കളാണ്​. സഹോദരൻ ഹംസ ജിദ്ദയിലുണ്ട്. നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം ജിദ്ദയിൽ മറവു ചെയ്യുമെന്ന് ബന്ധുക്കൾ അറിയിച്ചു.

Tags:    
News Summary - saudi-saudi news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.