പരപ്പനങ്ങാടി സ്വദേശി റിയാദിൽ മരിച്ചു

റിയാദ്​: ഹൃദയാഘാതം മൂലം മലയാളി റിയാദിൽ മരിച്ചു. മലപ്പുറം പരപ്പനങ്ങാടി പാലത്തിങ്ങൽ സ്വദേശി ചപ്പങ്ങത്തിൽ ഹൗസ് ​ അബ്​ദുസ്സമദ്​ (52) ഞായറാഴ്​ച രാവിലെ ബത്​ഹയിലെ സ്വകാര്യ ക്ലിനിക്കിലാണ്​ മരിച്ചത്​. ബത്​ഹ ശാര മർഖബിലെ അൽഹബ്​ദാൻ ചെരുപ്പ്​ കമ്പനിയുടെ സുലൈയിലുള്ള ​െവയർഹൗസിൽ ഡ്രൈവറാണ്​ ഇദ്ദേഹം. രാവിലെ ഡ്യൂട്ടിക്ക്​ പോകാൻ മുറിയിൽ നിന്നിറങ്ങു​േമ്പാൾ തന്നെ നെഞ്ചുവേദന അനുഭവപ്പെട്ടിരുന്നു. തുടർന്ന്​ ജോലിക്ക്​ പോകാതെ സഹപ്രവർത്തകനെയും കൂട്ടി ബത്​ഹയിലെ ക്ലിനിക്കിലേക്ക്​ വരികയായിരുന്നു. രാവിലെ ഒമ്പതോടെയാണ്​ മരണം സംഭവച്ചിത്​. മൃതദേഹം ശുമൈസി ആശുപത്രി മോർച്ചറിയിൽ. 25 വർഷമായി ഇതേ കമ്പനിയിൽ ജോലി ചെയ്യുന്നു. നാട്ടിൽ പോയി മടങ്ങിയെത്തിയിട്ട്​ രണ്ട്​ വർഷമായി. ഭാര്യ: ഹാജറ. നാല്​ മക്കൾ. മൂന്ന്​ ആൺകുട്ടികളും ഒരു പെൺകുട്ടിയും. ജിദ്ദയിലുള്ള മകൻ ആസിഫ് വിവരമറിഞ്ഞ്​ റിയാദിലേക്ക്​ തിരിച്ചിട്ടുണ്ട്​. മൃതദേഹം നാട്ടിൽ കൊണ്ടുപോകുമെന്ന്​ ബന്ധുക്കൾ അറിയിച്ചു.

Tags:    
News Summary - saudi-saudi news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.