കോൺഗ്രസ്​ തിരിച്ചു വരവിൽ ആഹ്ളാദം, ആശ്വാസം

ജിദ്ദ: ഇന്ത്യയിലെ കോൺഗ്രസി​​​െൻറ തിരിച്ചുവരവിൽ പ്രവാസലോകത്ത്​ ആഹ്ളാദ​ പ്രകടനങ്ങൾ. ലീഡുകൾ പുറത്തു വന്ന നി മിഷം മുതൽ പ്രവാസികൾ സാമൂഹികമാധ്യമങ്ങളിൽ ആഘോഷം തുടങ്ങി. രാജ്യം അപകടകരമായ അവസ്​ഥയിലേക്ക്​ നീങ്ങുന്നതിൽ ഏറെ ആശ ങ്ക പുലർത്തുന്ന പ്രവാസികളുടെ സാമൂഹിക പരിപാടികളിൽ ഫാഷിസത്തിനെതിരായ വികാരം ശക്​തമായിരുന്നു. പാർട്ടിക്കാരല്ലാ ത്തവർ പോലും കോൺഗ്രസി​​​െൻറ തിരിച്ചുവരവിൽ ആഹ്ലാദം പങ്കുവെക്കുന്ന കാഴ്​ചയായിരുന്നു ഇവിടെ. ലഡുവിതരണവും പതാക പാറിക്കലുമായി ചൊവ്വാഴ്​ച തന്നെ പ്രവർത്തകർ സജീവമായി. വര​ും ദിവസങ്ങളിൽ കൂടുതൽ ആഘോഷപരിപാടികൾ സംഘടിപ്പിക്കാന ാണ്​ സംഘടനകളുടെ തീരുമാനം.

മോദിയുടെ കൗണ്ട് ഡൗൺ ആരംഭിച്ചു -മേഖല ഒ.​െഎ.സി.സി
ജിദ്ദ: ഛത്തീസ്​ഗഡിലെയും രാ ജസ്ഥാനിലേയും മധ്യപ്രദേശിലെയും കോൺഗ്രസി​​െൻറ മിന്നുന്ന വിജയം ഭാവി ഭാരതത്ത​​​െൻറ പ്രതീക്ഷയാണെന്നും കോൺഗ്രസ ് മുക്തഭാരതം സ്വപ്നം കണ്ടവർക്കും അതിനായി വിടുവേല നടത്തിയവർക്കും പ്രബുദ്ധ വോട്ടർമാർ ശക്തമായ താക്കീത് നൽകുന്ന വിധിയെഴുത്താണ് ഉണ്ടായതെന്നും ഒ.ഐ.സി.സി ജിദ്ദ വെസ്​റ്റേൺ റീജ്യണൽ കമ്മിറ്റി പ്രസിഡൻറ് കെ.ടി.എ മുനീർ പ്രസ്​താവനയിൽ പറഞ്ഞു.

മതേതര ഇന്ത്യയുടെ തിരിച്ചുവരവ്​ -കെ.എം.സി.സി
ജിദ്ദ: മതേതര ഇന്ത്യയുടെ തിരിച്ചു വരവറിയിച്ച വിധിയാണ് തെരെഞ്ഞെടുപ്പ് ഫലമെന്ന് ജിദ്ദ കെ.എം.സി.സി സെൻട്രൽ കമ്മറ്റി ആക്റ്റിങ് പ്രസിഡൻറ്​ വി.പി മുസ്​തഫ ആക്ടിങ് ജനറൽ സെക്രട്ടറി ഇസ്‌ഹാഖ് പൂണ്ടോളി, ട്രഷറർ അൻവർ ചേരങ്കൈ എന്നിവർ പ്രസ്താവനയിൽ പറഞ്ഞു. കോൺഗ്രസിന് മാത്രമല്ല ഇന്ത്യയിലെ ഓരോ ജനാധിപത്യ മതേതര വിശ്വാസികൾക്കും ആശ്വാസം നൽകുന്നതാണ് വിജയം. മതേതര ജനാതിപത്യ മുന്നേറ്റത്തി​​​െൻറ ഉജ്ജ്വല തുടക്കത്തിൽ ജിദ്ദയിൽ കെ.എം.സി.സി ആഘോഷപരിപാടികൾ സംഘടിപ്പിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.

ന്യൂനപക്ഷങ്ങൾക്ക് പ്രതീക്ഷ നൽകുന്ന വിജയം ^സമസ്ത ഇസ്‌ലാമിക് സ​​െൻറർ
ജിദ്ദ: അഞ്ച്​ സംസ്ഥാനങ്ങളിൽ നടന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസി​​െൻറ തിരിച്ചുവരവ് ന്യൂനപക്ഷങ്ങൾക്ക് ഏറെ ആശ്വാസം നൽകുന്നതാണെന്നും ഇന്ത്യയുടെ ഭാവി ഇരുളടയുന്നുവെന്ന വാദത്തിൽ നിന്നും മാറി ഏറെ പ്രതീക്ഷ നൽകുന്നതാണെന്നും സമസ്ത ഇസ്‌ലാമിക് സ​​െൻറർ സൗദി ദേശീയ കമ്മിറ്റി വാർത്താകുറിപ്പിൽ പറഞ്ഞു. പശുവി​​​െൻറ പേരിലും മറ്റും ന്യൂനപക്ഷങ്ങളെയും ദലിതുകളെയും അടിച്ചു കൊല്ലുകയും ന്യൂനപക്ഷങ്ങളുടെ ഭാവി ചോദ്യം ചെയ്യുന്ന രീതിയിലേക്ക് മാറുകയും ചെയ്ത കേന്ദ്ര സർക്കാരി​​​െൻറയും ബി.ജെ.പി യുടെയും അഹങ്കാരത്തിനേറ്റ തിരിച്ചടിയാണിത്.
ഇന്ത്യ എപ്പോഴും മതേതരത്വത്തി​​​െൻറ കൂടെയാണെന്ന് തെളിയിക്കുന്നതാണ് ഫലമെന്ന്​ സമസ്ത ഇസ്‌ലാമിക് സ​​െൻറർ സൗദി ദേശീയ കമ്മിറ്റി ചെയർമാൻ അബൂബക്കർ ഫൈസി ചെങ്ങമനാട്, പ്രസിഡൻറ് ഉബൈദുല്ല തങ്ങൾ മേലാറ്റൂർ, ജനറൽ സെക്രട്ടറി അലവിക്കുട്ടി ഒളവട്ടൂർ, ട്രഷറർ കരീം ബാഖവി പൊന്മള വർക്കിങ് സെക്രട്ടറി അറക്കൽ അബ്്ദുറഹ്​മാൻ മൗലവി എന്നിവർ പ്രസ്താവനയിൽ പറഞ്ഞു.

മതേതര വിശ്വാസികൾക്ക്​ ആശ്വാസം
ബെയ്ഷ്: ഇന്ത്യയിലെ അഞ്ച്​ സംസ്ഥാനങ്ങളിൽ നടന്ന ഉപ തെരഞ്ഞെടുപ്പുകളിൽ ഇന്ത്യൻ നാഷനൽ കോൺഗ്രസിന് ഉജ്വല മുന്നേറ്റം നേടിയെടുക്കാൻ സാധിച്ചത്​ ജനാധിപത്യ മതേതര വിശ്വാസികൾക്ക്​ ആശ്വാസവും ആവേശവും പകരുന്നതാണെന്ന് ബെയ്ഷ് ഒ.ഐ.സി.സി അഭിപ്രായപ്പെട്ടു. ഒ.ഐ.സി.സി പ്രവർത്തകർ മധുര പലഹാരങ്ങൾ വിതരണം ചെയ്​്​തു. വിവിധ ഭാഗങ്ങളിലായി നടന്ന ആഘോഷങ്ങളിൽ അബ്​ദുൽ മജീദ് ചേറൂർ, ദിലീപ് കളരിക്കമണ്ണേൽ, അബ്​ദുൽ ലത്തീഫ് മാഹി, മുഹമ്മദ്‌ മൻസൂർ (ഉത്തർ പ്രദേശ്), അസ്ഹറുദ്ദിൻ (മാംഗ്ലുരു), മുസ്തഫ വാവൂർ, ഖലീല്‍ കൊളപ്പുറം, അജ്മൽ കരുവാങ്കല്ല്, ജുനൈദ് തറയിട്ടാല്‍, ജാഫർ കോയിസന്‍, സുബൈർ രാജസ്ഥാൻ എന്നിവർ നേതൃത്വം നൽകി.

കോൺഗ്രസി​​​െൻറ ജയം അഭിമാനകരം -മലപ്പുറം ഒ.െഎ .സി.സി
ജിദ്ദ: തെരഞ്ഞെടുപ്പിൽ മൂന്നു സംസ്ഥാനങ്ങളിലും കോൺഗ്രസ് നടത്തിയ അതിശക്തമായ മുന്നേറ്റം മതേതര ജനാധിപത്യ ഇന്ത്യക്കു ആവേശം പകർന്നിരിക്കുകയാണെന്ന്​ ഒ.ഐ.സി.സി മലപ്പുറം ജില്ല കമ്മിറ്റി അഭിപ്രായപ്പെട്ടു. രാഹുൽ ഗാന്ധി കോൺഗ്രസ് പ്രസിഡൻറ്​ പദവിയിലെത്തിയതി​​​െൻറ വാർഷിക ദിനത്തിൽ നേടിയ ചരിത്ര വിജയം അദ്ദേഹത്തി​​​െൻറ വിജയം തന്നെയാണെന്നും ഒ.ഐ.സി.സി മലപ്പുറം ജില്ല കമ്മിറ്റി അഭിപ്രായപ്പെട്ടു.

Tags:    
News Summary - saudi-saudi news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.