Posted On
date_range Updated On
date_range ഇബ്നു തൈമിയ്യ സെന്റർ കായിക മത്സരങ്ങൾ ഇന്ന്
ജിദ്ദ: ശൈഖുൽ ഇസ്ലാം ഇബ്നു തൈമിയ്യ സെന്ററിലെ മദ്രസ വിദ്യാർഥികളുടെ കായിക മത്സരങ്ങൾ വെള്ളിയാഴ്ച അസ്ഫാനിലെ അൽസഫ്‌വ ടർഫിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ഗുലൈൽ പോളിക്ലിനിക് എം.ഡി അർഷദ് ഉദ്ഘാടനം ചെയ്യും. ഇന്ത്യൻ ഫുട്ബാൾ താരം വി.പി. സുഹൈർ കുട്ടികളുടെ മാർച്ച് പാസ്റ്റിൽ സല്യൂട്ട് സ്വീകരിക്കും. 100, 200, 1500 മീറ്റർ, 4x100 മീറ്റർ റിലേ ഓട്ടമത്സരം, ബോൾ ഗാതറിങ്, സാക്ക് റേസ്, ലെമൺ സ്പൂൺ, ബലൂൺ ബഴ്സ്റ്റിങ്, ബോൾ പാസിങ്, ഫുട്ബാൾ, കബഡി, വടംവലി തുടങ്ങിയ വിവിധ മത്സരങ്ങളും ഗെയിമുകളും ഉണ്ടായിരിക്കും. രാവിലെ ഒമ്പതിന് ആരംഭിക്കുന്ന സ്പോർട്സ് മീറ്റിൽ രക്ഷിതാക്കൾക്കും കിഡ്‌സിനും വേണ്ടി പ്രത്യേകം മത്സരങ്ങളുണ്ടായിരിക്കുമെന്നും അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.