ദമ്മാമിൽ ജോലി ചെയ്​ത മലയാളിയെ കുറിച്ച്​ ഏഴു വർഷമായി ഒരു വിവരവുമില്ലെന്ന്​ കുടുംബം

ദമ്മാം: 15 വർഷത്തോളം ദമ്മാമിലെ ഫുഡ് സ്​റ്റഫ്​ സ്​ഥാപനത്തിൽ ജോലി ചെയ്​തിരുന്ന മലയാളി യുവാവിനെ കുറിച്ച് ഏഴു വ ർഷമായി ഒരു വിവരവുമില്ലെന്ന്​ കുടുംബം. കൊല്ലം, ഉമയനല്ലൂർ, പുന്നവിളവീട്ടിൽ ആബ്​ദീൻ അഷറാക്കുട്ടിയെ ക​െണ്ടത്തണമ െന്ന ആവശ്യവുമായാണ്​ കുടുംബം ദമ്മാമിലെ സാമൂഹ്യ പ്രവർത്തകരെ സമീപിച്ചിരിക്കുന്നത്​. ഇയാൾ ജോലി ചെയ്ത കമ്പനിയെയോ സുഹൃത്തുക്കളെയോ കുറിച്ച്​ കുടുംബത്തിന്​ വിവരമില്ല . അവസാനമായി നാട്ടിൽ വന്ന്​ മടങ്ങിയത്​ ഏഴുവർഷം​ മുമ്പാണ്​. വിളിക്കു​േമ്പാഴെല്ലാം സാമ്പത്തിക പ്രയാസങ്ങളെ കുറിച്ച്​ സൂചിപ്പിക്കാറുണ്ടായിരുന്നുവെന്ന്​ ഭാര്യ പറയുന്നു. കാത്തിരിപ്പിന്​ ഫലം കാണാതെ വന്നതോടെയാണ്​ ദമ്മാമിലെ ബന്ധുക്കൾ വഴി സാമൂഹ്യ പ്രവർത്തകരുടെ സഹായം തേടിയത്​. ഇതനുസരിച്ച്​ ഷാജി വയനാട്​ ഇയാളുടെ പാസ്​പോർട്ട്​ പകർപ്പുപയോഗിച്ച്​ ജയിലിലും ആശുപത്രികളിലും അന്വേഷണം നടത്തിയെ--ങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. ഇഖാമ നമ്പർ കിട്ടിയാലേ ഫലമുള്ളൂ എന്നാണ്​ ജയിൽ അധികൃതർ പറയുന്നത്​.

പിതാവ്​ മരിച്ചതോടെ ഉമ്മയും ഭാര്യയും രണ്ട്​ മക്കളുമടങ്ങുന്ന കുടുംബത്തി​​​െൻറ ആശ്രയമായിരുന്നു ആബ്​ദീൻ. സ്വന്തമായി കിടപ്പാടമില്ലാത്ത കുടുംബം ആബ്​ദീ​​​െൻറ വരുമാനത്തിലാണ്​ ജീവിച്ചത്​. നിത്യവൃത്തിക്ക്​ പോലും പ്രയാസപ്പെടുകയാണിവർ​. ദമ്മാമിൽ കമ്പനിയിൽ സെയിൽസ്മാനായി ജോലി ചെയ്​തിരുന്നുവെന്നും, ഏതോ സാമ്പത്തിക കുറ്റം ആരോപിച്ച്​ കമ്പനി തന്നെ ഇയാളെ ജയിലിലാക്കുകയായിരുന്നു എന്നുമാണ്​ കുടുംബത്തി​​​െൻറ ഉൗഹം.​ എന്നാൽ ഇത്​ സ്ഥിരീകരിക്കുന്ന തെളിവുക​ളോ, കമ്പനിയെ കുറിച്ച വിവരങ്ങളോ കുടുംബത്തി​​​െൻറ പക്കലില്ല. ദമ്മാമിലുള്ള ബന്ധുക്കൾക്കോ, സുഹൃത്തുക്കൾക്കോ ഇയാളെ കുറിച്ച്​ കൂടുതലൊന്നുമറിയില്ല എന്നതും ​അന്വേണത്തിന്​ തടസ്സം സൃഷ്​ടിക്കുന്നു. ആബ്​ദീ​​​െൻറ ഉമ്മ ആയിഷ ബീവിയും ഭാര്യ ജാസ്​മിനും മക്കളായ ഹസീനയും ഹാഷിമും എന്തെങ്കിലും വിവരം കിട്ടാനായി നാട്ടിൽ കാത്തിരിക്കുകയാണ്​. വിവരമറിയുന്നവർ 0531667879 എന്ന നമ്പറിൽ ബന്ധപ്പെടണമെന്ന്​ ഷാജി വയനാട് പറഞ്ഞു.

Tags:    
News Summary - saudi-saudi news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.