ജി.സി.സി ഉച്ചകോടി തീരുമാനത്തിന് മന്ത്രിസഭയുടെ പിന്തുണ

റിയാദ്: കഴിഞ്ഞ ദിവസം ചേര്‍ന്ന 39ാ മത് ജി.സി.സി ഉച്ചകോടി തീരുമാനത്തിന് മന്ത്രിസഭ പിന്തുണ പ്രഖ്യാപിച്ചു. സല്‍മാന്‍ രാജാവി​​​െൻറ അധ്യക്ഷതയില്‍ ചൊവ്വാഴ്ച യമാമ പാലസിൽ ചേര്‍ന്ന മന്ത്രിസഭ യോഗമാണ് ഗൾഫ്​ രാജ്യങ്ങളെ കോര്‍ത്തിണക്കുന്ന വേദിക്ക് പിന്തുണ പ്രഖ്യാപിച്ചത്. തീവ്രവാദ ഭീഷണിയും സുരക്ഷാ പ്രശ്നങ്ങളും നേരിടുന്ന ഗള്‍ഫ് രാജ്യങ്ങള്‍ കൂടുതല്‍ ഐക്യപ്പെടേണ്ട സാഹചര്യമാണുള്ളത്. ഇറാ​​​െൻറ ശത്രുതാ നിലപാടും ആഭ്യന്തര വിഷയങ്ങളിലെ ഇടപെടലും അവസാനിപ്പിക്കണമെന്നും മന്ത്രിസഭ ആവശ്യപ്പെട്ടു. ഉച്ചകോടിയില്‍ പങ്കെടുക്കുകയും റിയാദ് പ്രഖ്യാപനത്തെ പിന്തുണക്കുകയും ചെയ്ത രാഷ്​ട്ര നേതാക്കള്‍ക്ക് മന്ത്രിസഭ നന്ദി അറിയിച്ചു.

Tags:    
News Summary - saudi-saudi news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.