വിമാനത്താവളം: ശറഫിയ്യയിൽ കണ്ണൂരുകാരുടെ ആഘോഷം

ജിദ്ദ: കണ്ണൂർ ഇൻറർ നാഷനൽ എയർപ്പോർട്ട്‌ ഉദ്ഘാടനത്തോടനുബന്ധിച്ച്‌ കണ്ണൂർ സൗഹൃദവേദി ശറഫിയ്യയിൽ ആഘോഷപരിപാടികൾ സംഘടിപ്പിച്ചു. അൽഫജർ ഹാളിൽ എയർപ്പോർട്ടി​​െൻറ ചിത്രം പതിച്ച കേക്ക്​ മുറിച്ച്‌ ആഘോഷങ്ങൾക്ക്‌ തുടക്കം കുറിച്ചു. തുടർന്ന് ശറഫിയ്യയിൽ പായസ വിതരണം നടത്തി. നവോദയ രക്ഷാധികാരി വി.കെ റഉൗഫ്‌, ഒ.ഐ.സി.സി ഗ്ലോബൽ സെക്രട്ടറി റഷീദ്‌ കൊളത്തറ, കെ.എം.സി.സി ആക്റ്റിംഗ്‌ പ്രസിഡൻറ് മുസ്തഫ, ഷിബു തിരുവനന്തപുരം, അബ്്ദുല്ല പാലേരി, ഫിറോസ്‌ മുഴുപ്പിലങ്ങാട്‌, ലത്തീഫ്‌ മക്രേരി, എസ്.എൽ.പി മുഹമ്മദ്‌ കുഞ്ഞി, സുരേഷ്‌ പാപ്പിനിശ്ശേരി, അബ്്ദുല്ല മുക്കണ്ണി തുടങ്ങിയർ സംസാരിച്ചു. സൗഹൃദോത്സവം 2018 നോടനുബന്ധിച്ച്​ ശ്രീജിത്ത്‌ ചാലാട്‌ സമ്മാനങ്ങൾ വിതരണം ചെയ്തു. ജിദ്ദയിൽ നിന്ന്​ കണ്ണൂരിലേക്ക്‌ നേരിട്ട്‌ വിമാന സർവീസ്‌ ആരംഭിക്കണമെന്ന് സുരേഷ്‌ രാമന്തളി അവതരിപ്പിച്ച പ്രമേയം ആവശ്യപ്പെട്ടു. ജനറൽ സെക്രട്ടറി അനിൽ കുമാർ ചക്കരക്കൽ സ്വാഗതവും ഹരീന്ദ്രൻ നന്ദിയും പറഞ്ഞു.

Tags:    
News Summary - saudi-saudi news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.