പുനര്‍ജനി’ സാംസ്‌കാരിക സന്ധ്യ

ജിദ്ദ: പ്രവാസി മലയാളി ഫെഡറേഷന്‍ (പി.എം.എഫ്​) ജിദ്ദ റീജ്യനല്‍ കമ്മിറ്റി ‘പുനര്‍ജനി’ സാംസ്‌കാരിക സന്ധ്യ സംഘടിപ് പിച്ചു. അനിൽ നാരായണ അധ്യക്ഷത വഹിച്ചു. സാംസ്‌കാരിക സായാഹ്​നം ജിദ്ദ നാഷനൽ ഹോസ്പിറ്റലിൽ ചെയർമാൻ വി.പി മുഹമ്മദ്‌ അ ലി ഉദ്ഘാടനം ചെയ്തു. ഹിഫ്‌സുറഹ്​മാൻ, റാഫി പാങ്ങോട്, നൗഫൽ മടത്തറ, ഹസ്സൻ ചെറുപ്പ, വി.കെ റഊഫ്, സക്കീർ എടവണ്ണ, പി.പി റഹീം, ഷിബു തിരുവനന്തപുരം, മജീദ് നഹ, ഇസ്മായിൽ കല്ലായി, ഡോ. ഇസ്മായിൽ മരുതേരി, സുലൈമാൻ, റഷീദ് കൊളത്തറ,അഷ്‌റഫ്‌ മേലേവീട്ടിൽ, കബീർ കൊണ്ടോട്ടി, സുൾഫിക്കർ ഒതായി, ഹാജ പാച്ചല്ലൂർ, മുസ്തഫ തോളൂർ, സാദിഖ് അലി തുവ്വൂർ തുടങ്ങിയവർ ആശംസ നേർന്നു.

ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ സയ്യിദ് മസൂദ് അഹമ്മദിന് ചടങ്ങിൽ യാത്രയയപ്പ് നൽകി. നജീബ് വെഞ്ഞാറമൂട് അവതാരകനായിരുന്നു. മൻസൂർ അബ്്ദുൽ കലാം സ്വാഗതവും ട്രഷറർ ഷാനവാസ്‌ കൊല്ലം നന്ദിയും പറഞ്ഞു. കാലിക്കറ്റ് മ്യൂസിക് ലവേഴ്‌സ്​ ഒരുക്കിയ സംഗീതവിരുന്നിൽ ജിദ്ദയിലെ ഗായകരായ മിർസ ശരീഫ്, ജമാൽ പാഷ, അബ്്ദുൽ ഹഖ് തിരൂരങ്ങാടി, റാഫി കാലിക്കറ്റ്‌, മൻസൂർ ഫറോക്, കിരൺ, ഹാഷിം കാലിക്കറ്റ്‌, പൃഥ്വിക്, മുംതാസ് അബ്്ദുറഹ്​്മാൻ, സോഫിയ സുനിൽ തുടങ്ങിയവർ ഗാനങ്ങൾ ആലപിച്ചു. നൃത്തവും അരങ്ങേറി. സുധാ രാജു അനിൽ നാരായണ എന്നിവരൊരുക്കിയ ‘പുനർജനി’ ഫ്യൂഷൻ നൃത്ത പരിപാടിയിൽ 25 ഓളം കുട്ടികൾ അണിനിരന്നു.

Tags:    
News Summary - saudi-saudi news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.