ജിദ്ദ: ബ്ലൂസ്റ്റാർ സോക്കർ ഫെസ്റ്റിെൻറ കഴിഞ്ഞ ദിവസം നടന്ന സൂപ്പർ ലീഗിലെ അവസാന മത്സരത്തിൽ എ.സി.സി.എഫ് സി ക്ക് ജയം. അണ്ടർ 17 വിഭാഗത്തിൽ സ്പോർട്ടിങ് യുണൈറ്റഡ് ഇമ്രാൻ അബ്്ദുല്ല നേടിയ ഏകപക്ഷീയമായ ഒരു ഗോളിന് ടാലെൻറ് ടീ ൻസിനെ തോൽപിച്ചു. സോക്കർ ഫ്രീക്സ് ജിദ്ദ സ്പോർട്സ് ക്ലബ് അക്കാദമി മത്സരം ഇരു ടീമുകളും ഓരോ ഗോളടിച്ച് സമനിലയിൽ പിരിഞ്ഞു. ഹാസിം അഹമ്മദ് ജെ.എസ്.സിക്ക് വേണ്ടിയും നഈം സിദ്ദീഖ് സോക്കർ ഫ്രീക്‌സിനു വേണ്ടിയും ഗോളുകൾ നേടി.
ടാലെൻറ് ടീൻസിെൻറ ഗോൾ കീപ്പർ മുഹമ്മദ് ഫാരിസിനെയും സോക്കർ ഫ്രീക്സിെൻറ നഈം സിദ്ദീഖിനെയും മത്സരങ്ങളിലെ മികച്ച കളിക്കാരായി തെരഞ്ഞെടുത്തു. ലീഗ് റൗണ്ടിൽ കൂടുതൽ പോയിൻറ് നേടിയ സോക്കർ ഫ്രീക്‌സും സ്പോർട്ടിങ് യുണൈറ്റഡും ഡിസംബർ 21 നു നടക്കുന്ന ഫൈനൽ മത്സരത്തിൽ ഏറ്റുമുട്ടും. സെക്കൻറ് ഡിവിഷൻ ലീഗിലെ ബ്ലൂസ്റ്റാർ - യങ് ചാലഞ്ചേഴ്‌സ് മത്സരവും ഇരു ടീമുകളും ഓരോ ഗോളടിച്ചു സമനിലയിൽ പിരിഞ്ഞു. ഷാഹിദ് യങ്ചാലഞ്ചേഴ്‌സിനു വേണ്ടിയും ബാവ പള്ളിശ്ശേരി ബ്ലൂസ്റ്റാറിനു വേണ്ടിയും ഗോളുകൾ നേടി. അടുത്തയാഴ്ച്ച നടക്കുന്ന സെക്കൻഡ് ഡിവിഷൻ ലീഗ് സെമി ഫൈനലിൽ ബ്ലൂസ്റ്റാർ യുണൈറ്റഡ് സ്പോർട്സ് ക്ലബിനെയും, ഖുർബാൻ എ.സി.സി എഫ്.സി സ്നേഹസ്പർശം ജിദ്ദ എഫ് സിയെയും നേരിടും.
ബ്ലാസ്റ്റേഴ്സ് എഫ്.സിയും എ.സി.സി എഫ്.സിയും തമ്മിൽ നടന്ന സൂപ്പർ ലീഗ് മത്സരത്തിൽ കളി തീരാൻ മിനുറ്റുകൾ മാത്രം ബാക്കി നിൽക്കേ ഇമാദ് നേടിയ മനോഹരമായ ഒരു ഗോളിനായിരുന്നു എ.സി.സി എഫ്.സിയുടെ വിജയം. റിയാദ് ഇൻറർനാഷനൽ ഇന്ത്യൻ സ്കൂൾ കോച്ച് ഷഫീക്, എ.ബി.സി ഇൻറർനാഷണൽ എം.ഡി സാക്കിർ പുന്നയൂർക്കുളം, ബഷീർ കോഴിക്കോട്, ബ്ലാസ്റ്റേഴ്സ് എഫ്.സി പ്രസിഡൻറ് റിയാസ് മഞ്ചേരി, ഫിറോസ് ചെറുകോട്, ഖലീൽ എ.സി.സി, യഹ്‌യ ബ്ലൂസ്റ്റാർ, ഷാഫി, ഫഹദ് ഒതുക്കുങ്ങൽ, ആസാദ് ബാപ്പുട്ടി, മജീദ് ബ്ലൂസ്റ്റാർ, ഫിറോസ് നീലാമ്പ്ര, ശരീഫ് സാംസങ് എന്നിവർ കളിക്കാരുമായി പരിചയപ്പെട്ടു. സാക്കിർ പുന്നയൂർക്കുളം, ബാബു നീലാമ്പ്ര, ശരീഫ് , ഫിറോസ് നീലാമ്പ്ര എന്നിവർ മികച്ച കളിക്കാർക്കുള്ള മാൻ ഓഫ് ദ മാച്ച് പുരസ്‌കാരങ്ങൾ വിതരണം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.