ജി.സി.സി രാജ്യങ്ങളിലെ അനൈക്യം ഭീഷണി -കുവൈത്ത്​ അമീർ

റിയാദ്​: ഗള്‍ഫ് രാജ്യങ്ങള്‍ക്കിടയിലെ അനൈക്യം ജി.സി സി കൗണ്‍സിലിന് ഭീഷണിയാവുകയാണെന്ന് കുവൈത്ത് അമീർ ശൈഖ് സബാ ഹ് അൽഅഹമദ് അൽജാബിർ അസ്സബാഹ് പറഞ്ഞു‍. റിയാദിൽ നടന്ന ജി.സി.സി ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം‍. ജി.സി. സി കൗണ്‍സില്‍ രാഷ്​ട്രങ്ങള്‍ക്കിടയിലെ അനൈക്യം ഭീഷണി സൃഷ്​ടിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു, ഉച്ചകോടിയില്‍ ഖത്തര്‍ അമീര്‍ പങ്കെടുക്കണമായിരുന്നുവെന്ന് ബഹ്റൈന്‍ വിദേശകാര്യമന്ത്രി പറഞ്ഞു. അംഗ രാജ്യങ്ങള്‍ക്കിടയിലെ പ്രശ്​നം പരിഹരിക്കാന്‍ എല്ലാവരുടേയും മനസ്സൊരുക്കണമെന്ന സൂചനയായിരുന്നു കുവൈത്ത് അമീറി​​​െൻറ വാക്കുകളിൽ‍.

സല്‍മാന്‍ രാജാവി​​​െൻറ ക്ഷണമുണ്ടായിട്ടും ഖത്തര്‍ അമീര്‍ എത്താതിരുന്നത് ജി.സി.സി ഉച്ചകോടിയില്‍ ശ്രദ്ധിക്കപ്പെട്ടു. ഖത്തര്‍ വിദേശ കാര്യസഹമന്ത്രി സുല്‍ത്താന്‍ അല്‍ മുറൈഖിയാണ് ജച്ചകോടിക്കെത്തിയത്​​. കഴിഞ്ഞ മാർച്ചിൽ സൗദിയിൽ നടന്ന അറബ്​ ഉച്ചകോടിയിലും ഖത്തർ പ്രതിനിധി മാത്രമാണ്​ പ​െങ്കടുത്ത്​.കഴിഞ്ഞ വര്‍ഷം ജൂലൈയിലാണ്​ ഖത്തറിനെതിരെ സൗദിയുള്‍പ്പെടെ നാല് രാജ്യങ്ങള്‍ നിസ്സഹകരണം തുടങ്ങിയത്. ഇതിന് ശേഷം സൗദി അറേബ്യ ആതിഥ്യം വഹിച്ച ആദ്യ ജി.സി.സി ഉച്ചകോടിയായിരുന്നു ഞായറാഴ്​ച. കഴിഞ്ഞ ഡിസംബറില്‍ കുവൈത്തില്‍ നടന്ന ഉച്ചകോടിയില്‍ ഖത്തർ അമീർ ശൈഖ്​ തമീം ബിൻ ഹമദ് അൽതാനി പങ്കെടുത്തിരുന്നു.

Tags:    
News Summary - saudi-saudi news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.