‘സുലൈമാന്‍ സേട്ട്: ഒരിന്ത്യന്‍ വീരഗാഥ’ പ്രകാശനം ചെയ്തു

ജിദ്ദ: മാധ്യമ പ്രവര്‍ത്തകനും എഴുത്തുകാരനുമായ ഹസന്‍ ചെറൂപ്പ രചിച്ച ‘സുലൈമാന്‍ സേട്ട്: ഒരിന്ത്യന്‍ വീരഗാഥ’ എന്ന ജീവചരിത്രഗ്രന്ഥത്തി​​​​െൻറ ഗള്‍ഫ്തല പ്രകാശനം ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ മുഹമ്മദ് നൂര്‍ റഹ്​മാന്‍ ശൈഖ് അബീര്‍ മെഡിക്കല്‍ ഗ്രൂപ്പ് പ്രസിഡൻറ്​ ആലുങ്ങല്‍ മുഹമ്മദിന് നല്‍കി നിർവഹിച്ചു. ജിദ്ദ സീസണ്‍സ് റസ്​റ്റൊറൻറില്‍ നടന്ന ചടങ്ങില്‍ പ്രവാസി സമൂഹത്തിലെ സംഘടനാ പ്രതിനിധികളും സൗദി പ്രമുഖരുമുള്‍പ്പെടെ നിരവധി പേര്‍ സന്നിഹിതരായിരുന്നു. ഇബ്രാഹീം സൂലൈമാൻ സേട്ട് എന്ന ഇതിഹാസ നായകനെ നേരില്‍ കാണാന്‍ ഭാഗ്യമുണ്ടായിട്ടില്ലെങ്കിലും അദ്ദേഹത്തി​​​​െൻറ ജീവിതത്തെ കുറിച്ച് മനസ്സിലാക്കാന്‍ സാധിച്ചിരുന്നതായി കോണ്‍സല്‍ ജനറല്‍ നൂർ മുഹമ്മദ്​ റഹ്​മാൻ ശൈഖ്​ പറഞ്ഞു.

ഇന്ത്യ മതേതരത്വവും നാനാത്വത്തിലെ ഏകത്വവും ഉയര്‍ത്തിപ്പിടിക്കുന്ന രാജ്യമാണെന്നും അദ്ദേഹം കുട്ടിച്ചേര്‍ത്തു. പ്രമുഖ സൗദി മാധ്യമ പ്രവര്‍ത്തകന്‍ ഖാലിദ് അല്‍ മഈന മുഖ്യാതിഥിയായിരുന്നു. ജിദ്ദ നാഷനൽ ഹോസ്പിറ്റൽ ചെയർമാൻ വി.പി മുഹമ്മദലി അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി കോണ്‍സൽ ജനറൽ മുഹമ്മദ് ഷാഹിദ് ആലം, സൗദി ഗസറ്റ് എക്സിക്യൂട്ടീവ് എഡിറ്റർ റാം നാരായൺ അയ്യര്‍, അറബ് ന്യൂസ് മാനേജിംങ്​ എഡിറ്റർ സിറാജ് വഹാബ്, ഒ.ഐ.സി യുണൈറ്റഡ് ന്യൂസ് ഏജൻസീസ് എഡിറ്റർ ഹസിം അബ്​ദു, ആലുങ്ങല്‍ മുഹമ്മദ്, ടി.എ.എം. റഊഫ്, സലാഹ് കാരാടൻ എന്നിവർ സംസാരിച്ചു. മതേതര കൂട്ടായമക്ക് വേണ്ടി അവസാന നിമിഷം വരെ ശ്രമിച്ച മഹാനായിരുന്നു സുലൈമാന്‍ സേട്ട്​ എന്ന്​ ഗ്രന്ഥ രചയിതാവ് ഹസന്‍ ചെറൂപ്പ പറഞ്ഞു.

ഇതോടനുബന്ധിച്ച്​ നടന്ന ചർച്ചാസമ്മേളനം കേരള നദ്​വത്തുല്‍ മുജാഹിദീന്‍ സംസ്ഥാന സെക്രട്ടറി സലാഹുദ്ദീന്‍ മദനി ഉദ്ഘാടനം ചെയ്തു. പുസ്തകാസ്വദനം നിർവഹിച്ച് പ്രഫ. ഇസ്മായില്‍ മരിതേരി സംസാരിച്ചു. ഗൾഫ്​ മാധ്യമം ബ്യൂറോ ചീഫ്​ പി. ​ഷംസുദ്ദീൻ, അബൂബക്കര്‍ അരി​മ്പ്ര, വി.കെ റഊഫ്, ഗോപി നെടുങ്ങാടി, കെ.യു ഇഖ്ബാൽ, കെ.ടി.എ മുനീർ, സി.കെ മുഹമ്മദ് നജീബ്, നാസര്‍ ചാവക്കാട്, പി.പി റഹീം, ഉബൈദുല്ല തങ്ങള്‍, നൗഷാദ് ചിറയിൻകീഴ്, അബ്​ദുറഹ്​മാൻ കാളമ്പ്രാട്ടിൽ, കബീർ കൊണ്ടോട്ടി എന്നിവര്‍ സംസാരിച്ചു. റഹീം പട്ടർകടവിന് കോപ്പി നൽകി ഹസന്‍ സിദ്ദീഖ് ബാബു പുസ്തക വിൽപനോദ്ഘാടനം നിർവഹിച്ചു. ഫിറ്റ് ജിദ്ദ നിർമിച്ച് സാദിഖലി തുവ്വൂരി​​​​െൻറ നേതൃത്വത്തിൽ അവതരിപ്പിച്ച ഡോക്യുമ​​​െൻററി ശ്രദ്ധേയമായി. ഗഫൂർ പൂംഗാടൻ ഖിറാഅത്ത് നടത്തി. എ.എം അബ്്ദുല്ലക്കുട്ടി സ്വാഗതവും ഇസ്ഹാഖ് പൂണ്ടോളി നന്ദിയും പറഞ്ഞു.

Tags:    
News Summary - saudi-saudi news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.