ഹിഫ്​സുറഹ്​മാന്​ ഇന്ത്യൻ പൗരാവലിയുടെ യാത്രാമംഗളം

റിയാദ്​: സിറിയന്‍ അംബാസഡറായി നിയോഗിതനായ റിയാദിലെ ഇന്ത്യൻ എംബസി ഫസ്​റ്റ്​ സെക്രട്ടറി ഡോ. ഹിഫ്സുറഹ്​മാന് സൗദിയിലെ ഇന്ത്യന്‍ സമൂഹം യാത്രയയപ്പ് നല്‍കി. എംബസി ഉദ്യോഗസ്ഥരും ഇന്ത്യക്കാരുമടക്കം നൂറുകണക്കിനാളുകൾ പരിപാടിയില്‍ സംബന്ധിച്ചു. റിയാദ്​ ക്രൗണ്‍ പ്ലാസ ഹോട്ടലിൽ വിവിധ ഇന്ത്യൻ ​പ്രവാസി സംഘടനകളുടെ ആഭിമുഖ്യത്തിലാണ്​ പരിപാടി നടന്നത്​. എംബസി ഡെപ്യൂട്ടി ചീഫ്​ ഒാഫ്​ മിഷൻ ഡോ. സുഹൈല്‍ അജാസ് ഖാന്‍, പ്രോഗ്രാം കണ്‍വീനര്‍ എൻജി. മുഹമ്മദ് സഹ്റം ഖാന്‍, മലയാളി സാമൂഹിക പ്രവർത്തകൻ ശിഹാബ് കൊട്ടുകാട് തുടങ്ങിയവർ പങ്കെടുത്തു.

ഹിഫ്സുറഹ്​മാ​​​െൻറ ഒൗദ്യോഗിക ജീവിതത്തെ കുറിച്ചുള്ള ലഘുചരിത്രം സലീം മാഹി അവതരിപ്പിച്ചു. വിവിധ സംഘടനകളുടേയും ഇന്ത്യന്‍ സമൂഹത്തി​​​െൻറയും പ്രതിനിധികൾ ഉപഹാരങ്ങൾ കൈമാറി. ഇന്ത്യൻ എംബസിയിൽ പ്രസ്​ ആൻഡ് ഇൻഫർമേഷൻ ഫസ്​റ്റ്​ സെക്രട്ടറിയാണ്​ നിലവിൽ ഡോ. ഹിഫ്സുറഹ്​മാൻ. സിറിയാൻ അംബാസഡറായി നിയമിച്ചുകൊണ്ട്​ ഇന്ത്യൻ വിദേശ മന്ത്രാലയത്തി​​​െൻറ വിജ്ഞാപനം വന്നത്​ കഴിഞ്ഞ മാസം 22നാണ്​. വൈകാതെ പുതിയ ചുമതലയിലേക്ക്​ പോകും. അറബ്​ മേഖലയിലെ ഇന്ത്യൻ മിഷനുകളിൽ ദീർഘകാലമായി സേവനം അനുഷ്​ഠിക്കുന്നു.

ഉത്തർപ്രദേശിലെ അഅ്സംഖഢ് സ്വദേശിയാണ്​. 2001ൽ ഇന്ത്യൻ വിദേശസർവീസിൽ ചേർന്നു. 2005വരെ ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിൽ ഇൻഫർമേഷൻ ഓഫീസറും ഇന്ത്യൻ ഹജ്ജ് സംഘത്തി​​െൻറ നിരീക്ഷകനുമായിരുന്നു. 2005ൽ റിയാദിൽ പ്രസ്​ സെക്രട്ടറിയായി എത്തിയ അദ്ദേഹം 2011ൽ തുനീഷ്യയിലേക്ക് പോയി. 2014 ന്​ വീണ്ടും റിയാദിലെത്തി. യമനിലെ ആഭ്യന്തര യുദ്ധകാലത്ത് സൻആയിൽ കുടുങ്ങിയ ഇന്ത്യൻ നഴ്സുമാരെ രക്ഷിക്കുന്നതിനുള്ള ഇന്ത്യൻ ദൗത്യ സംഘത്തിൽ അംഗമായി. അറബി ഭാഷയിലും സാഹിത്യത്തിലും ബിരുദാനന്തര ബിരുദധാരിയാണ്​. അറബ് ലിറ്ററേച്ചർ ഓൺ സൗദി ഫിക്ഷൻ എന്ന വിഷയത്തിൽ പി.എച്ച്ഡി നേടിയിട്ടുണ്ട്.

Tags:    
News Summary - saudi-saudi news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.