മക്കയിൽ 208 എൻജിനീയറിങ്​ ഒാഫീസുകൾ അടച്ചു പൂട്ടി

മക്ക: നിയമങ്ങൾ പാലിക്കാത്തതി​നെ തുടർന്ന്​ മക്കയിൽ 208 എൻജിനീയറിങ്​ ഒാഫീസുകൾ അടച്ചുപൂട്ടി. മുഹറം മുതലാണ്​ മക്കയിലെ എൻജിനീയറിങ്​ ഒാഫീസുകളിൽ പരിശോധന ആരംഭിച്ചതെന്ന്​ വകുപ്പ്​ മേധാവി എൻജിനീയർ സാമിർ മത്വർ പറഞ്ഞു. 374 ഒാഫീസുകളിൽ ഇതിനകം പരിശോധന നടത്തി. ഇതിൽ 208 എണ്ണം അടച്ചുപൂട്ടി. എൻജിനീയറിങ്​ ഒാഫീസുകൾ വികസിപ്പിക്കാനാണ്​ മുനിസിപ്പാലിറ്റി ​ശ്രമിക്കുന്നത്​. ജനങ്ങളുടെ പരാതികൾ കേൾക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതേ സമയം, മുനിസിപ്പൽ മന്ത്രാലയം നിശ്ചയിച്ച വ്യവസ്​ഥകൾ പാലിക്കണമെന്ന്​ മുഴുവൻ എൻജിനീയറിങ്​ ഒാഫീസുകളോടും മക്ക മേയർ​ ആവശ്യപ്പെട്ടു. സ്വദേശിവത്​കരണ നടപടികൾ വേഗത്തിൽ പൂർത്തിയാക്കണം. എൻജിനീയർമാരും ടെക്​നീഷ്യന്മാരും സർവേ ജോലിക്കാരുമായി സ്വദേശികളെ നിയമിക്കണം ^മേയർ പറഞ്ഞു.

Tags:    
News Summary - saudi-saudi news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.