ജിദ്ദ: ഹരിയാനയിൽ നടന്ന സി.ബി.എസ്.ഇ നാഷനൽ ഫുട്ബാൾ ചാമ്പ്യൻഷിപ്പിൽ മൂന്നാം സ്ഥാനം നേടിയ ജിദ്ദ ഇൻറർനാഷനൽ ഇന്ത്യൻ സ്‌കൂൾ ടീമിന് സ്പോർട്ടിങ് യുനൈറ്റഡ് ജിദ്ദയുടെ ആഭിമുഖ്യത്തിൽ സ്വീകരണം നൽകി. സൗദി ഗസറ്റ് എക്സിക്യൂട്ടീവ് എഡിറ്റർ രാം നാരായണയ്യർ മുഖ്യാതിഥിയായിരിന്നു. ഇന്ത്യൻ സ്‌കൂൾ ഹെഡ് മാസ്റ്റർ നൗഫൽ പാലക്കോത്, സലിം പുത്തൻ, അബ്്ദുൽ മജീദ് നഹ, നവാസ്, ഷിയാസ് എന്നിവർ ആശംസ നേർന്നു. ഷബീർ അലി ലവ കളിക്കാരെ പരിചയപ്പെടുത്തി.
ഹാഷിദ് അബ്്ദുറഹ്മാെൻറ നേതൃത്വത്തിലുള്ള 16 അംഗ ടീമാണ് ഇന്ത്യൻ സ്‌കൂളിനെ പ്രതിനിധീകരിച്ച് നാഷനൽ ചാമ്പ്യൻഷിപ്പിൽ പങ്കെടുത്തത്. ചടങ്ങിൽ നാസർ ഫറോക് അധ്യക്ഷത വഹിച്ചു . കളിക്കാർക്കും കോച്ചിനുമുള്ള സ്പോർട്ടിങ് യുണൈറ്റഡിെൻറ ഉപഹാരം ഷിയാസ് ഇമ്പാല കൈമാറി. റാഫി കാലിക്കറ്റ്, സിദ്ധാർഥ് ഭാസ്കർ എന്നിവർ ഗാനങ്ങൾ ആലപിച്ചു. സ്പോർട്ടിങ് യുണൈറ്റഡ് സെക്രട്ടറി ജലീൽ കലത്തിങ്കൽ സ്വാഗതവും ഇസ്ഹാഖ് പുഴക്കലകത്തു നന്ദിയും പറഞ്ഞു. അബ്്ദുസുബ്ഹാൻ, മജീദ് പാണ്ടിക്കാട്, കെ.സി ബഷീർ, നജീബ് തിരുരങ്ങാടി, നവാസ്, റഫീഖ് കൊളക്കാടൻ, ജിതീഷ്, ഹബീബ് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.