യാമ്പുവിൽ നിരോധിത മയക്കുഗുളിക പിടികൂടി; ഒരാൾ അറസ്​റ്റിൽ

യാമ്പു: വാഹനത്തി​​​െൻറ ഉള്ളറയിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച നിരോധിത മയക്കുഗുളികകൾ അധികൃതർ പിടികൂടി. യാമ്പു^-മദീന റോഡിൽ വാഹന പരിശോധനയിലാണ്​ 5000 ഗുളികകൾ പിടികുടിയത്​. രഹസ്യ വിവരത്തി​​​െൻറ അടിസ്ഥാനത്തിലായിരുന്നു പരിശോധന. പ്രതിയെ തുടർ നടപടികൾക്കായി ബന്ധപ്പെട്ട വകുപ്പിന് കൈമാറി. മയക്കു മരുന്ന് കടത്തു സംഘങ്ങളെ കുറിച്ചുള്ള വിവരങ്ങൾ ഇൻറലിജൻസ് വകുപ്പിന് സമയത്ത് ലഭിക്കുന്നുണ്ടെന്നും അത് കൊണ്ട് തന്നെ എത്ര വിദഗ്​ധമായി അവ കടത്താൻ ശ്രമിച്ചാലും പിടികൂടുമെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പറഞ്ഞു.

Tags:    
News Summary - saudi-saudi news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.