കെ.എൻ.എം സൗദി കാമ്പയിൻ ഉദ്‌ഘാടനം 22ന്

റിയാദ്: കേരള നദ്​വത്തുൽ മുജാഹിദീൻ (കെ.എൻ.എം) ‘തനിമ, ഒരുമ, കൂട്ടായ്‌മ’ എന്ന പേരിൽ കേരളത്തിൽ സംഘടിപ്പിക്കുന്ന കാമ്പയി​​​െൻറ ഭാഗമായി സൗദിയിൽ നടക്കുന്ന പരിപാടിക്ക്​ വ്യാഴാഴ്​ച റിയാദിൽ തുടക്കമാകും. റിയാദ്​ അസീസിയ ദാറുൽ ഫുർഖാൻ ഓഡിറ്റോറിയത്തിൽ രാത്രി ഒമ്പതിന്​ കെ.എൻ.എം സംസ്ഥാന സെക്രട്ടറി എം. അബ്‌ദുറഹ്‌മാൻ സലഫി ഉദ്‌ഘാടനം ചെയ്യും. സംസ്ഥാന സെക്രട്ടറി എം. സ്വലാഹുദ്ദീൻ മദനി മുഖ്യപ്രഭാഷണം നടത്തും. സ്ത്രീകൾക്ക് പരിപാടിയിൽ പ്രത്യേക സൗകര്യം ഏർപ്പെടുത്തും. സമ്മേളന നടത്തിപ്പിനായി അബ്​ദുൽ ഖയ്യൂം ബുസ്‌താനി (ചെയർ), എം.ഐ അബ്‌ദുൽ ഹമീദ് സുല്ലമി (ജന. കൺ) എന്നിവരുടെ നേതൃത്വത്തിൽ സ്വാഗത സംഘം രൂപവത്​കരിച്ചു.

അഡ്വ. അബ്​ദുൽ ജലീൽ, അബ്‌ദുറഹ്‌മാൻ മദീനി, മുജീബ് എടവണ്ണ, ശൈഖ് മുജീബ്, എ.പി മുഹമ്മദലി, നൂറുദ്ദീൻ (വൈ. ചെയർ), അബ്‌ദുറസാഖ് സ്വാലാഹി, സാജിദ് കൊച്ചി, അബൂബക്കർ എടത്തനാട്ടുകര (ജോ. കൺ), മുജീബ് തൊടിയപ്പുലം, ടി.കെ നാസർ, ശംസീർ ചെറുവാടി, മുജീബ് ഇരുമ്പുഴി, അർശുൽ അഹമ്മദ്‌, സകരിയ കോഴിക്കോട്, സഅദുദ്ദീൻ സ്വലാഹി, നൗഷാദ് മടവൂർ, റഷീദ് വടക്കൻ, വഹാബ് പാലത്തിങ്ങൽ, ഷംസുദ്ദീൻ പുനലൂർ, ഹനീഫ്, കെ.ഐ ജലാൽ, മജീദ് തൊടിയപ്പുലം, അബ്​ദുൽ അസീസ് കോട്ടക്കൽ, അമീർ അരൂർ, ബഷീർ പുളിക്കൽ, മുനീർ അരീക്കോട്, കെ.എം സുബൈർ, സക്കീർ ഹുസൈൻ തിരുവനന്തപുരം എന്നിവരാണ്​ മറ്റ്​ ഭാരവാഹികൾ. സ്വാഗതസംഘ രൂപവത്​കരണ യോഗത്തിൽ അബ്​ദുറസാഖ് സലാഹി അധ്യക്ഷത വഹിച്ചു. ബഷീർ സ്വലാഹി, സഅദുദ്ദീന്‍, സ്വലാഹി, നജീബ് സ്വലാഹി, സാജിദ് കൊച്ചി എന്നിവർ സംസാരിച്ചു. നൗഷാദ് മടവൂർ സ്വാഗതവും അബൂബക്കർ എടത്തനാട്ടുകര നന്ദിയും പറഞ്ഞു. കൂടുതൽ വിവരങ്ങൾക്ക്: 0501656320, 0541516988, 0507958267, 0552982573 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.

Tags:    
News Summary - saudi-saudi news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.