ഇടിമിന്നലും മഴയും തുടരുമെന്ന് കാലാവസ്ഥാ വിഭാഗം

ജിദ്ദ: സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളില്‍ ഇടിമിന്നലും മഴയും തുടരുമെന്ന് കാലാവസ്ഥാനിരീക്ഷണ വകുപ്പ്. താഴ്‌വരകളിലും മലയോര മേഖലയിലും തമ്പടിക്കരുതെന്ന്​ സ്വദേശികള്‍ക്കും വിദേശികള്‍ക്കും മുന്നറിയിപ്പുണ്ട്. മഴക്ക് മുന്നോടിയായി റിയാദില്‍ വീണ്ടും പൊടിക്കാറ്റ് തുടങ്ങി. സൗദിയുടെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴയും മിന്നലും പ്രതീക്ഷിക്കുന്നുണ്ട്. മരുഭൂമികളിലേക്കും താഴ്‌വരകളിലേക്കുമുള്ള യാത്രകള്‍ ഒഴിവാക്കാനാണ് പ്രത്യേകം നിര്‍ദേശം. വെള്ളക്കെട്ടുകള്‍ സാഹസികമായി മുറിച്ചു കടക്കാന്‍ ശ്രമിക്കരുത്.

വ്യാഴാഴ്ച രാവിലെ മുതല്‍ രാജ്യത്തി​​െൻറ പലഭാഗത്തും മഴയുണ്ട്. ഇടിമിന്നലി​​െൻറയും ശക്തമായ കാറ്റി​​െൻറയും അകമ്പടിയോടെയാണ് ചില സ്ഥലങ്ങളില്‍ കനത്ത മഴ. അല്‍ഖസീം, ഹഫര്‍ അല്‍ ബാത്വിന്‍ വിദ്യാഭ്യാസ വകുപ്പുകള്‍ വ്യാഴാഴ്​ച അവധി പ്രഖ്യാപിച്ചിരുന്നു. റിയാദില്‍ കനത്ത മഴക്ക് മുന്നോടിയായി പൊടിക്കാറ്റ് വീശുന്നുണ്ട്. മലയോര പ്രവിശ്യകളിലും പ്രത്യേക ജാഗ്രതാ നിര്‍ദേശം നല്‍കി.

ജിദ്ദയിൽ ശക്​തമായ മഴ
ജിദ്ദ: ജിദ്ദയിൽ വീണ്ടും ഇടിയും മഴയും. വ്യാഴാഴ്​ച പുലർച്ചെയാണ്​ ശക്​തമായ ഇടിയോട്​ കൂടിയ മഴയുണ്ടായത്​. അബ്​ഹുർ ഭാഗത്ത്​ പുലർച്ചെ അഞ്ച്​ മണിയോടെ ഇടിയും മഴയും ​ശക്​തമായി. ജിദ്ദയുടെ തെക്ക്​, കിഴക്ക്​, മധ്യ ഭാഗങ്ങളിലെല്ലാം സാമാന്യം നല്ല മഴയുണ്ടായി​. പല റോഡുകളിലും വെള്ളക്കെട്ടുണ്ടായി. ചിലയിടങ്ങളിൽ സിവിൽ ഡിഫൻസ്​ എത്തിയാണ്​ ആളുകളെ രക്ഷപ്പെടുത്തിയത്​. ഇന്നലെ പകൽ മുഴുവനും മാനം മൂടിക്കെട്ടിയ നിലയിലായിരുന്നു. രാ​ത്രി 11 വരെ ജിദ്ദ മേഖലയിൽ മഴയുണ്ടാകുമെന്ന്​ കാലാവസ്​ഥാ വിഭാഗവും വേണ്ട മുൻകരുതലെടുക്കാൻ സിവിൽ ഡിഫൻസും മുന്നറിയിപ്പ്​ നൽകിയിരുന്നു.

Tags:    
News Summary - saudi-saudi news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.