കിരീടാവകാശി തറക്കല്ലിട്ടത്​ തന്ത്രപ്രധാന പദ്ധതികള്‍ക്ക്

റിയാദ്: കിരീടാവകാശി മുഹമ്മദ്​ ബിൻസൽമാൻ തറക്കല്ലിട്ടത്​ രാജ്യത്തെ തന്ത്രപ്രധാനമായ ഏഴ്​ പദ്ധതികൾക്ക്​. സൗദിയിലെ ആദ്യ ആണവ റിയാക്ടര്‍ ഉള്‍പ്പെടുന്ന പദ്ധതി തിങ്കളാഴ്ച രാത്രി തലസ്ഥാനത്തെ കിങ് അബ്​ദുല്‍ അസീസ് സിറ്റി ഫോര്‍ സയന്‍സ് ആൻറ്​ ടെക്നോളജി (കാസ്​റ്റ്​) നഗരത്തിലെ പ്രൗഢമായ ചടങ്ങിലായിരുന്നു ഉദ്​ഘാടനം ചെയ്​തത്​. ഊര്‍ജ്ജം, ഉപ്പുജല ശുദ്ധീകരണം,സോളാർ, എയര്‍ക്രാഫ്റ്റ് നിര്‍മാണം തുടങ്ങിയ പദ്ധതികൾക്കാണ്​ തറക്കല്ലിട്ടത്. പുതുതായി തുടക്കം കുറിച്ച ഏഴ് പദ്ധതികളില്‍ മൂന്നെണ്ണം ഭീമന്‍ പദ്ധതികളായിരിക്കുമെന്ന് കാസ്​റ്റ്​ വൃത്തങ്ങള്‍ വ്യക്തമാക്കി.

രാജ്യത്തെ പ്രഥമ ആണവോർജ റിയാക്ടര്‍, എയര്‍ക്രാഫ്റ്റ് നിര്‍മാണ ഫാക്ടറി എന്നിവയാണ് ഇതില്‍ സുപ്രധാനം. സൗദി ഉർജ, മിനറല്‍ മന്ത്രി എൻജി.ഖാലിദ് അല്‍ഫാലിഹ്, കാസ്​റ്റ്​ പ്രസിഡൻറ്​ ഡോ. തുര്‍ക്കി ബിന്‍ സുഊദ് മുഹമ്മദ് തുടങ്ങിയ പ്രമുഖര്‍ തറക്കല്ലിടല്‍ ചടങ്ങില്‍ സംബന്ധിച്ചു. പദ്ധതിയുടെ ഭാഗമായി ഖഫ്ജിയില്‍ നിര്‍മിക്കുന്ന ഉപ്പുജല ശുദ്ധീകരണ പ്ലാൻറിന്​ ദിനേന 60,000 ക്യുബിക് മീറ്റര്‍ ജലവും യാമ്പുവിലെ പ്ലാൻറിന്​ ദിനേന 5,200 ക്യുബിക് മീറ്റര്‍ ജലവും ശുദ്ധീകരിക്കാനാവും. കൂടാതെ ദമ്മാം, അല്‍ഖസീം, മദീന, അബ്ഹ എന്നീ നഗരങ്ങളിലെ ഏതാനും പദ്ധതിവികസനവും തിങ്കളാഴ്ച ഉദ്ഘാടനം ചെയ്​തതിൽ ഉള്‍പ്പെടുന്നുണ്ട്. സൗദി സാറ്റ് 5എ, 5ബി എന്നീ ബഹിരാകാശ പദ്ധതികളുടെ ഡമോൺസ്​ട്രേഷനും ഉദ്ഘാടന പരിപാടിയുടെ ഭാഗമായി നടന്നു.

Tags:    
News Summary - saudi-saudi news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.