ജിദ്ദയിൽ മലപ്പുറം സ്വദേശി ഷോക്കേറ്റു മരിച്ചു

ജിദ്ദ: ജിദ്ദയിൽ മലപ്പുറം സ്വദേശി ഷോക്കേറ്റു മരിച്ചു. തുവ്വൂർ അക്കരപ്പുറം സ്വദേശി പുത്തൂർ അബൂബക്കറി​​െൻറ മകൻ നിയാസ് (28) ആണ് ശനിയാഴ്​ച രാത്രി മരിച്ചത്. റുവൈസിൽ വൈദ്യുതി പോസ്​റ്റിൽ നിന്ന്​ ഷോക്കേറ്റ്​ തൽക്ഷണം മരിക്കുകയായിരുന്നു. പിതാവ് അബൂബക്കറി​​​െൻറ കൂടെയായിരുന്നു താമസം. റുവൈസിലെ ബാറൂം സ​​െൻററിൽ പി സി ടൈം എന്ന കമ്പ്യൂട്ടർ ഷോറൂമിൽ ഓഫീസ് ബോയ് ആയി ജോലി ചെയ്തു വരികയായിരുന്നു. നാട്ടിൽ പുതിയ വീട് വെച്ചു താമസം തുടങ്ങാനുള്ള ഒരുക്കത്തിനിടെയാണ്​ മരണം. മാതാവ്: റൈഹാനത്ത്. ഭാര്യ: റിൻഷിദ, മകൻ: ഷസമാൻ. നിയമനടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിൽ കൊണ്ടുപോവുമെന്ന് ബന്ധുക്കൾ അറിയിച്ചു.

Tags:    
News Summary - saudi-saudi news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.