യമൻ: സൗദിയിൽ നിന്നയച്ച 16 കപ്പലുകൾ ഹൂതികൾ തടഞ്ഞു

ജിദ്ദ: യമനിലേക്ക്​ സൗദി നേതൃത്വത്തില്‍ അയച്ച 16 കാര്‍ഗോ കപ്പലുകള്‍ ഹൂതികള്‍ തടഞ്ഞുവെച്ചതായി റിപ്പോർട്ട്​.
യുദ്ധമവസാനിപ്പിക്കാനുള്ള സമാധാന ശ്രമങ്ങള്‍ ഈയാഴ്ച തുടങ്ങാനിരിക്കെയാണ്​ ഹൂതികളുടെ നടപടി. അതേ സമയം യമനില്‍ സ്ഥിതി വഷളാകുന്നു എന്നാണ്​ റിപ്പോർട്ട്​. ഏറ്റുമുട്ടല്‍ കനക്കുന്നതിനിടെ പട്ടിണിയും മരണവും വ്യാപകമാകുകയാണ്​. ഓരോ പത്ത് മിനിറ്റിലും കുഞ്ഞുങ്ങൾ മരിക്കുന്നതായി ഐക്യരാഷ്​ട്ര സഭ ചൂണ്ടിക്കാട്ടുന്നുണ്ട്​. പോഷകാഹാരക്കുറവാണ് പ്രധാന പ്രശ്നം. മരണം കുത്തനെ കൂടുകയാണ്.

ചികിത്സിക്കാവുന്ന അസുഖങ്ങളാല്‍ പോലും കുഞ്ഞുങ്ങള്‍ മരിക്കുന്നു എന്ന്​ യൂനിസഫ്​ ഡയറക്​ടർ ഗീര്‍ട്ട് കപ്പലേർ പറഞ്ഞു. അഞ്ച് വയസ്സിന് താഴെയുള്ള 18 ലക്ഷം കുട്ടികള്‍ ഇതേ അവസ്ഥയിലാണ്. ഇതില്‍ നാല് ലക്ഷം കുട്ടികള്‍ പോഷകാഹാരക്കുറവ്​ കാരണം മരണത്തോട് മല്ലിടുകയാണ്​. പോഷകാഹാരക്കുറവ് പരിഹരിക്കാനുള്ള പദ്ധതികള്‍ സൗദി നേതൃത്വത്തില്‍ നടക്കുന്നുണ്ട്. എന്നാല്‍ ഹൂതി സാന്നിധ്യമുള്ള മേഖലകളില്‍ ഇത് സാധ്യമാവുന്നില്ല. അതിനിടെ സൗദിയിലെ കിങ് സല്‍മാന്‍ സഹായ കേന്ദ്രത്തിനു കീഴില്‍ ആഫ്രിക്കന്‍ രാജ്യമായ ജിബൂട്ടിയില്‍ യമൻ അഭയാര്‍ഥികള്‍ക്ക്​ സഹായ കേന്ദ്രം ഒരുക്കി.

യമന്‍ യുദ്ധം തുടങ്ങിയ ശേഷം അഭയാര്‍ഥികളായി ജിബൂട്ടിയില്‍ എത്തിയവര്‍ക്ക് വീടും സ്കൂളും ആശുപത്രിയും ഒരുക്കുകയാണ് സൗദി ഭരണകൂടം. കിങ് സല്‍മാന്‍ ഹ്യൂമാനിറ്റേറിയല്‍ എയ്ഡ് റിലീഫ് കേന്ദ്രത്തിന് കീഴിലാണ് പദ്ധതി. ഒബോക്ക് മേഖലയില്‍ മുന്നൂറ് വീടുകളും അനുബന്ധ സൗകര്യങ്ങളുമാണ് ഒരുക്കിയത്. സോളാര്‍ വൈദ്യുതിയാണിവിടെ ഉപയോഗിക്കുന്നത്​. എല്ലാ സൗകര്യങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട് എന്ന് ജിബൂട്ടി സൗദി അംബാസിഡര്‍​ അബ്​ദുല്‍ അസീസ് അല്‍ ദഔദ് പറഞ്ഞു . ഭക്ഷണമുള്‍പ്പെടെ എല്ലാമുണ്ട്​. വെള്ളവും വെളിച്ചവും സ്കൂളുകളും ഉണ്ട് ^അദ്ദേഹം വ്യക്​തമാക്കി. രണ്ടര കോടി റിയാലി​​​െൻറ പദ്ധതിയാണ് പൂര്‍ത്തിയായത്. 1200 പേരെ ഉള്‍ക്കൊള്ളാന്‍ ഇവിടെ സൗകര്യമുണ്ടെന്ന്​ അദ്ദേഹം പറഞ്ഞു.

Tags:    
News Summary - saudi-saudi news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.