എസ്.വൈ.എസ് ശരീഅത്ത് സമ്മേളനം: െഎക്യദാർഢ്യ പരിപാടികൾ ഇന്ന്

ജിദ്ദ: എസ്.വൈ.എസ് സംസ്ഥാന കമ്മിറ്റി ശനിയാഴ്ച കോഴിക്കോട്ട്​ സംഘടിപ്പിക്കുന്ന ശരീഅത്ത് സംരക്ഷണ സമ്മേളനത്തിന് പ്രവാസ ലോകത്തി​​​െൻറ ഐക്യദാർഢ്യം പ്രകടിപ്പിച്ച്​ വെള്ളിയാഴ്‌ച സൗദിയിലെ പ്രവിശ്യകളിൽ ഐക്യദാർഢ്യ സമ്മേളനം നടത്തുമെന്ന്​ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. മുഴുവൻ പ്രവിശ്യകളിലും വിപുലമായ പരിപാടികൾ സംഘടപ്പിക്കാനാവശ്യമായ ഒരുക്കങ്ങൾ പൂർത്തിയായി. അതത് പ്രവിശ്യകളിലെ എസ്.വൈ.എസ്, എസ്.കെ.ഐ.സി സെൻട്രൽ കമ്മിറ്റികളാണ്​ പരിപാടി സംഘടിപ്പിക്കുക. മുത്വലാഖ്, വഖ്ഫി​​​െൻറ പവിത്രത, സ്വവർഗരതി, വിവാഹേതര ലൈംഗികബന്ധം എന്നീ വിഷയങ്ങളിലാണ് വിശ്വാസിക്ക് യോജിക്കാൻ പറ്റാത്ത കോടതിവിധികളും നിയമ നിർമാണങ്ങളും നടന്നിരിക്കുന്നത് എന്ന്​ സംഘടനാനേതാക്കൾ പറഞ്ഞു. ജനാധിപത്യ രീതിയിലും നിയമപരമായും ഈ അശുഭകരമായ പ്രവണതയെ തിരുത്തി ശരീഅത്തി​േൻറയും സാമൂഹിക മൂല്യങ്ങളുടേയും സംരക്ഷണം ഉറപ്പ് വരുത്താൻ വൈകിക്കൂട.

എന്നാൽ ഇന്ത്യയിൽ സജീവമായി പ്രവർത്തിക്കുന്ന ഒരു മത സംഘടനയും കൂട്ടായ്മയും മതവൈവിധ്യത്തിലും മതനിരപേക്ഷതയിലും വിശ്വസിക്കുന്നവരും ഈ രീതിയിൽ ചിന്തിക്കുകയോ നട്ടെല്ലു നിവർത്തി ലക്ഷ്യം നേടും വരെ ജനാധിപത്യ രീതിയിലുള്ള തിരുത്തൽ പ്രക്രിയക്ക് മുന്നിട്ടിറങ്ങുകയോ ചെയ്യതാത്തത് നിർഭാഗ്യകരമാണ്. മുത്വലാഖ് വിധിക്കെതിരെയുള്ള നിയമ പോരാട്ടത്തോടെയാണ് രണ്ടാം ശരീഅത്ത് സംരക്ഷണ യജ്ഞത്തിന് സമസ്ത രംഗത്തിറിങ്ങിയിട്ടുള്ളത്. ശനിയാഴ്ച കോഴിക്കോട് നടക്കുന്നത് ബഹുജന പങ്കാളിത്തം സജീവമാക്കുന്നതി​​​െൻറ ഭാഗമായ ജന ജാഗരണ സമ്മേളനമാണ്. മാതൃരാജ്യത്ത് മതസ്വാതന്ത്ര്യവും മത നിരപേക്ഷതയും ഭരണഘടന വിഭാവനം ചെയ്യുന്ന വിധം നിലനിൽക്കണമെന്ന് ആഗ്രഹിക്കുന്ന, രാജ്യത്തും പ്രവാസ ലോകത്തുമുള്ള എല്ലാവരുടേയും പിന്തുണ സമസ്തയുടെ ജനകീയ ഇടപെടലിന് ഉണ്ടാകണമെന്ന് നേതാക്കൾ അഭ്യർഥിച്ചു.

പണ്ഡിതൻ ടി.എച്ച് ദാരിമി, എസ്.വൈ.എസ് നാഷനൽ കമ്മിറ്റി ചെയർമാൻ ഉബൈദുല്ല തങ്ങൾ മേലാറ്റൂർ, പ്രചാരണ വിഭാഗം കൺവീനർ നജ്മുദ്ദീൻ ഹുദവി കൊണ്ടോട്ടി, എസ്.വൈ.എസ് നാഷനൽ ജോ.സെക്രട്ടറി അഷ്റഫ് മിസ്ബാഹി, ജിദ്ദ കമ്മിറ്റി ജന.സെക്രട്ടറി സവാദ് പേരാമ്പ്ര, ജിദ്ദ ഇസ്​ലാമിക് സ​​െൻറർ നേതാക്കളായ അബ്്ദുൽ കരീം ഫൈസി കീഴാറ്റൂർ, അബ്​ദ​ുല്ല ഫൈസി കുളപ്പറമ്പ്, അലി മൗലവി നാട്ടുകൽ, അൻവർ തങ്ങൾ നൗഷാദ് അൻവരി, ദിൽഷാദ്, റഷീദ് മണിമൂളി, മീഡിയ വിങ്​ കൺവീനർ അബ്​ദു റഹ്​മാൻ അയക്കോടൻ തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

Tags:    
News Summary - saudi-saudi news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.