യാമ്പു: രാജ്യത്ത് പുതിയ തൊഴിൽ മേഖലകളിൽ സ്വദേശിവത്കരണം ഊർജിതമായി നടക്കുമ്പോൾ തന്നെ തൊഴിൽ പ്രതിസന്ധി മൂലം ഹുറൂബിലാകുന്നവരുടെ എണ്ണവും യാമ്പുവിൽ കൂടുന്നു. എംബസിയുടെ ഔട്ട് പാസ് സംഘടിപ്പിച്ച് രണ്ട് മാസത്തിനിടെ പത്തോളം മലയാളികൾ രാജ്യം വിട്ടുകഴിഞ്ഞു. കുടിശികയായ ശമ്പളം ചോദിച്ചതിന് പാലക്കാട് സ്വദേശി ഹൗസ് ഡ്രൈവറെ മർദിക്കുകയും ഹുറൂബാക്കുകയും ചെയ്തതും അടുത്തിടെയാണ്. സാമൂഹിക പ്രവർത്തകർ ഇടപെട്ട് ലേബർ കോടതിയിൽ പരാതി നൽകിയെങ്കിലും സ്പോൺസർ ഹുറൂബ് പിൻവലിച്ചില്ല.
എങ്ങനെയെങ്കിലും നാട്ടിലെത്താനുള്ള വഴിയൊരുക്കണമെന്ന് യുവാവ്ആവശ്യപ്പെട്ടത് പ്രകാരം സി.സി.ഡബ്ല്യു അംഗം മുസ്തഫ മൊറയൂർ എംബസിയുമായി ബന്ധപ്പെട്ട് ഔട്ട് പാസിന് അപേക്ഷിച്ചിരിക്കുകയാണ്. ഇൗ പ്രശ്നങ്ങളാൽ പ്രവാസ ജീവിതം തന്നെ മടുത്തതായും നാട്ടിൽ തന്നെ കഴിയാനാണ് ഇനി ആഗ്രഹിക്കുന്നതെന്നും യുവാവ് ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു. കാലാവധി കഴിഞ്ഞ താമസരേഖ പുതുക്കാൻ കഴിയാതെ ബുദ്ധിമുട്ടുന്നവരും യാമ്പുവിൽ ധാരാളമാണ്.
തൊഴിൽ നഷ്ടപ്പെട്ടത് കാരണം സ്പോൺസർമാർ ആവശ്യപ്പെടുന്ന തുക സമയത്ത് കൊടുക്കാൻ കഴിയാത്ത പലരെയും ഹുറൂബ് ആക്കിയിട്ടുണ്ട്. വ്യവസായ നഗരിയിൽ പുതിയ പ്രോജക്ടുകളുടെ കുറവും കമ്പനി കൾ തൊഴിലാളികളുടെ എണ്ണം ഗണ്യമായി കുറച്ചതും കാരണം പലർക്കും ജോലി നഷ്ടപ്പെട്ട അവസ്ഥയാണ്. സ്വദേശിവത്കരണത്തിെൻറ ആഘാതം ഒരു വശത്ത് ഏറെ പ്രയാസം സൃഷ്ടിക്കുന്നുന്നതിനിെയൊണ് ഈ പ്രതിസന്ധിയും. തൊഴിൽ നഷ്ടപ്പെട്ട പലരും ഫൈനൽ എക്സിറ്റിലാണ് നാടണയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.