സൗദി റീ​ട്ടെയിൽ ഫോറത്തിൽ ലുലുവിനുള്ള രണ്ട്​ പുരസ്​കാരങ്ങൾ സമ്മാനിച്ചപ്പോൾ

റിയാദ്: സൗദി റീട്ടെയില്‍ ഫോറത്തി​െൻറ ഇരട്ട പുരസ്​കാരം ലുലു ഗ്രൂപ്പിന്​. ലുലു സൗദി ഹൈപ്പര്‍മാര്‍ക്കറ്റുകളുടെ വിസ്മയകരമായ വികസനക്കുതിപ്പിനാണ്​ പ്രശസ്തമായ രണ്ടു അംഗീകാരങ്ങൾ നല്‍കി റീ​ട്ടെയിൽ ഫോറം ആദരിച്ചത്​. പോയ വര്‍ഷത്തെ ഏറ്റവും മികച്ചതും പ്രശസ്തവുമായ റീട്ടെയില്‍ സ്ഥാപനമെന്ന നിലയിലാണ്​​​ മിഡില്‍ ഈസ്​റ്റ്​-ഉത്തരാഫ്രിക്ക (മെന) മേഖലയിലെ ഏറ്റവും വലിയ റീട്ടെയില്‍ ശൃംഖലയായ ലുലുവിന്​ ഒന്നാമത്തെ പുരസ്​കാരം നൽകിയത്​​. കാലോചിതമായ മാറ്റങ്ങള്‍ക്കനുസൃതമായി ഫുഡ് ആൻഡ്​ ഗ്രോസറി രംഗത്തെ ആധുനികവല്‍ക്കരിച്ചുകൊണ്ട് സ്​റ്റാഫ് പരിശീലനം, ഫലപ്രദമായ ഇ.എസ്.ജി ബ്ലൂപ്രിൻറ്​ എന്നിവ കണക്കിലെടുത്തും ഈ രംഗങ്ങളിലെ കരുത്തും കഴിവും പ്രകടമാക്കിയതിനുള്ള അംഗീകാരവുമായാണ് രണ്ടാമത്തെ പുരസ്‌കാരം സൗദി റീട്ടെയില്‍ ഫോറം ലുലുവിന് നല്‍കിയത്.


സൗദി റീ​ട്ടെയിൽ ഫോറത്തിൽ ലുലുവിനുള്ള രണ്ട്​ പുരസ്​കാരങ്ങൾ സമ്മാനിച്ചപ്പോൾ

സൗദിയിൽ ലുലു ശാഖകളുടെ എണ്ണം 100 ആക്കി ഉയര്‍ത്തുകയെന്ന ലക്ഷ്യത്തിലേക്ക് വളരെ വേഗം അടുക്കുമെന്ന ഗ്രൂപ്പ് ചെയര്‍മാനും മാനേജിങ്​ ഡയറക്ടറുമായ എം.എ. യൂസഫലിയുടെ പ്രതീക്ഷാനിര്‍ഭരമായ പ്രഖ്യാപനം വൈകാതെ ലക്ഷ്യം കാണുമെന്ന് ലുലു സൗദി ഡയറക്ടര്‍ ഷഹീം മുഹമ്മദ് ഫോറത്തിൽ പ്രസ്താവിച്ചു. സൗദി റീട്ടെയില്‍ ഉപഭോക്തൃരംഗത്ത് വലിയ സംഭാവനകള്‍ അര്‍പ്പിച്ച ഏറ്റവും വേഗതയില്‍ മുന്നേറുന്ന ലുലു ഗ്രൂപ്പ് സൗദി റീട്ടെയില്‍ ഫോറത്തിലും നിരവധി വിജയകരമായ വ്യക്തിമുദ്രകള്‍ നല്‍കിയിട്ടുണ്ട്. പുതിയ ട്രെൻഡിനും മാറ്റത്തിനുമുള്ള അവസരങ്ങളാണ് ലുലു തുറന്നിട്ടുള്ളത്. 2024 ലെ ബിസിനസി​െൻറ മുഖം പുതിയ കാലത്തിനനുസൃതമായി രൂപപ്പെടുത്തുന്നതിലും ഭാവിസാധ്യത പ്രയോജനപ്പെടുത്തുന്നതിനും ലുലു സൗദി പ്രതിജ്ഞാബദ്ധമാണ്. റീട്ടെയില്‍ മേഖലയുടെ അപ്രാപ്യമെന്ന് കരുതിയ നിധിശേഖരത്തി​െൻറ പുതിയ വാതിലുകളാണ് ലുലു തുറന്നിടുന്നത്. ലുലുവി​െൻറ വളര്‍ച്ചയുടെ കഥ വിവരിച്ച ഷഹീം മുഹമ്മദ്, റീട്ടെയില്‍ ഫോറത്തില്‍ ഇക്കാര്യം എടുത്ത് പറഞ്ഞു.

കഴിഞ്ഞ അഞ്ചു വര്‍ഷമായി സൗദിയുടെ ക്രമാനുഗത വളര്‍ച്ചക്കൊപ്പം സഞ്ചരിക്കുന്ന ലുലു ഗ്രൂപ്പ് രാജ്യത്തി​െൻറ പരിവര്‍ത്തനത്തിനും വികാസത്തിനും ഒരു പങ്കാളിയെന്ന നിലയിലാണ് ഒപ്പം നില്‍ക്കുന്നത്. സൗദിയിലെ വന്‍നഗരങ്ങളിലെന്ന പോലെ ചെറുനഗരങ്ങളിലും 60 ഔട്ട്‌ലെറ്റുകള്‍ ഉയര്‍ന്നുവന്നു. പരിസ്ഥിതിക്കിണങ്ങുംവിധം ജൈവമാതൃകയിലുള്ള ഉപഭോക്തൃവസ്തുക്കളുടെ വില്‍പനയും ലക്ഷ്യത്തിലുള്‍പ്പെടുന്നു. കോസ്‌മോപോളിറ്റന്‍ ജീവിതശൈലിയുടെ ഉദാത്തപ്രതീകങ്ങളായ, വളര്‍ന്നു വരുന്ന ചെറു നഗരങ്ങളിലും ലുലു സാന്നിധ്യമുണ്ട്.

നിയോം, അരാംകോ, സൗദി നാഷനല്‍ ഗാര്‍ഡ് എന്നിവിടങ്ങളിലെ ലുലു ശാഖകളും വിജയത്തി​െൻറ വെന്നിക്കൊടി നാട്ടിയിരിക്കുന്നു. നിക്ഷേപരംഗത്ത് പങ്കാളിത്തം ഉറപ്പ് വരുത്തുന്നത്തി​െൻറ ഭാഗമായി പ്രശസ്തമായ നാല് കമ്പനികളുമായി ലുലു കരാർ ഒപ്പുവെച്ചു. സിനോമി സെൻറർ സി.ഇ.ഒ അലിസൺ റഹീൽ, ഫഹദ് അൽ മുഖ്ബൽ ഗ്രൂപ്പ്‌ ചെയർമാൻ ശൈഖ്​ ഫഹദ് മുഹമ്മദ്‌ അൽ മുഖ്ബിൽ, ബിൽഡിങ്​ ബേസ് കമ്പനി ചെയർമാൻ ശൈഖ്​ ഖാലിദ് അൽ അജ്മി, പ്ലേ സിനിമാ സി.ഇ.ഒ ഖാലിദ് അൽ ജാഫർ എന്നിവരുമായാണ് ലുലു സൗദി ഡയറക്ടർ ഷഹീം മുഹമ്മദ്‌ ഒപ്പുവെച്ചത്.

സൗദിയുടെ വന്‍വികസനത്തെക്കുറിച്ചുള്ള ആത്മവിശ്വാസവും കാഴ്ചപ്പാടുമാണ് സൗദി റീട്ടെയില്‍ ഫോറത്തില്‍ ഞങ്ങള്‍ അവതരിപ്പിച്ചത്. വിദഗ്ധരായ യുവതീയുവാക്കളെ ഞങ്ങളിപ്പോള്‍ തൊഴില്‍ മേഖലയില്‍ പരിശീലിപ്പിക്കുന്നു. സൗദിയിലെ ഭാവനാശാലികളായ പുതിയ തലമുറയെ വിശ്വാസത്തിലെടുത്തുള്ള ഈ മുന്നേറ്റം, ഞങ്ങളുടെ ചെയര്‍മാന്‍ ശുഭപ്രതീക്ഷ പ്രകടിപ്പിച്ചത് പോലെ, ലുലുവി​െൻറ ചരിത്രത്തിലെ വിസ്മയകരമായ വിജയക്കുതിപ്പായിരിക്കും വരും വർഷങ്ങളിൽ നടപ്പാക്കുകയെന്നും ഷഹീം മുഹമ്മദ് കൂട്ടിച്ചേര്‍ത്തു.

Tags:    
News Summary - Saudi Retail Forum award for Lulu

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.