സിറിയയിലേക്ക് സൗദിയുടെ ഒമ്പതാമത് ദുരിതാശ്വാസ വിമാനം ഡമസ്കസ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയപ്പോൾ
യാംബു: സിറിയയിൽ ദുരിതമനുഭവിക്കുന്ന ജനങ്ങൾക്ക് സഹായം തുടർന്ന് സൗദി അറേബ്യ. സൗദി സഹായ ഏജൻസിയായ കിങ് സൽമാൻ സെന്റർ ഫോർ ഹ്യൂമാനിറ്റേറിയൻ റിലീഫ് സെന്ററിന്റെ (കെ.എസ്. റിലീഫ്) ആഭിമുഖ്യത്തിലാണ് ദുരിതാശ്വാസ വസ്തുക്കൾ സിറിയയിലേക്ക് സൗദി അയക്കുന്നത്. ഒമ്പതാമത് ദുരിതാശ്വാസ വിമാനമാണ് കഴിഞ്ഞ ദിവസം ഡമസ്കസ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയത്.
റിയാദിലെ കിങ് ഖാലിദ് ഇന്റർനാഷനൽ എയർപോർട്ടിൽനിന്ന് പുറപ്പെട്ട വിമാനത്തിൽ ഭക്ഷണം, മെഡിക്കൽ, പാർപ്പിട സംവിധാനങ്ങൾ എന്നിവയാണുള്ളത്. സൽമാൻ രാജാവിന്റെയും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാന്റെയും നിർദേശങ്ങൾ പാലിച്ചാണ് സഹായദൗത്യം രാജ്യം തുടരുന്നത്. ദുരിതബാധിതരായ സിറിയയുടെ ഭദ്രതയും സുരക്ഷയും ഉറപ്പാക്കുന്നതിൽ സൗദിയുടെ പിന്തുണ ഇനിയും തുടരുമെന്ന് വിദേശ മന്ത്രാലയം അറിയിച്ചു.
പ്രതിസന്ധി ഘട്ടങ്ങളിൽ ലോകമെമ്പാടുമുള്ള ആവശ്യക്കാരെ പിന്തുണക്കുന്നതിനായി സൗദിയുടെ ദുരിതാശ്വാസ ഏജൻസിയായ കെ.എസ്. റിലീഫ് വഴിയുള്ള തുടർച്ചയായ മാനുഷിക, ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഇനിയും സജീവമാക്കുമെന്നും അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.