Posted On
date_range Updated On
date_range സൗദിയിൽ പെട്രോൾ വില വീണ്ടും വർധിച്ചു
റിയാദ്: പ്രതിമാസ വില പുനരാേലാചന നയത്തിെൻറ ഭാഗമായി സൗദി അറേബ്യയിൽ ഇന്ധന വില വർധിപ്പിച്ചു. ചൊവ്വാഴ്ച മുതല്‍ പുതിയ നിരക്ക് പ്രാബല്യത്തിലായി.
91 ഇനം പെട്രോളിെൻറ വില 1.29 റിയാലില്‍ നിന്നും 1.43 റിയാലായി ഉയർത്തി. 95 ഇനത്തിന് വില 1.44 റിയാലില്‍ നിന്നും 1.60 റിയാലായും ഉയര്‍ന്നു. ഡീസലിന് 52 ഹലാലയാണ് ലിറ്റര്‍ വില. മണ്ണെണ്ണക്ക് 70 ഹലാലയും പാചക വാതകം ലിറ്ററിന് 75 ഹലാലയുമാണ് വില.
സൗദി അരാംകോയാണ് പുതുക്കിയ വില പ്രഖ്യാപിച്ചത്. ഓരോ മാസവും 10ാം തീയതി രാത്രിയാണ് ആഗോള വിലനിലവാരത്തിന് അനുസൃതമായി സൗദിയിലെ എണ്ണ വില നിശ്ചയിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.