റിയാദ്: സൗദിയുടെ എണ്ണയിതര വരുമാനം വർധിക്കുകയാണെന്ന് അന്താരാഷ്ട്ര നാണയനിധി (ഐ.എം.എഫ്). കോവിഡ് സാഹചര്യത്തിലെ തളർച്ച സൗദി വിചാരിച്ചതിലും വേഗത്തിൽ മറികടന്നതായും ഐ.എം.എഫ് ചൂണ്ടിക്കാട്ടി. എണ്ണയുൽപാദനം കുറച്ചത് വരുംമാസങ്ങളിൽ വരുമാനത്തെ നേരിയ തോതിൽ ബാധിക്കുമെന്നും സംഘടനയുടെ കണക്ക് പറയുന്നു. കോവിഡ് സാഹചര്യം ഗുരുതരമായി 2020ൽ സൗദിയെ ബാധിച്ചു. ഇത് അതിവേഗത്തിലാണ് സൗദി മറികടന്നതെന്നും ഐ.എം.എഫ് മിഡിലീസ്റ്റ് സെൻട്രൽ ഏഷ്യ ഡയറക്ടർ ജിഹാദ് അസൂർ പറഞ്ഞു. ഇതിെൻറ ഭാഗമായി 2020െൻറ രണ്ടാം പാതിയിൽ സൗദിയുടെ സാമ്പത്തികാവസ്ഥ മെച്ചപ്പെട്ടു.
ഉയർത്തിയ വാറ്റും സർക്കാറിെൻറ ക്ഷേമപദ്ധതികളും പ്രതിസന്ധി മറികടക്കുന്നതിൽ സഹായകരമായി. ആഗോള തലത്തിൽ എണ്ണവില കുറഞ്ഞതോടെ ഉൽപാദക രാഷ്ട്രങ്ങളുടെ കൂട്ടായ്മയായ ഒപെക് എണ്ണയുൽപാദനം കുറക്കാൻ തീരുമാനിച്ചിരുന്നു. സൗദി പ്രതിദിനം 10 ലക്ഷം ബാരൽ മാത്രമേ ഈ ധാരണ പ്രകാരം ഉൽപാദിപ്പിക്കൂ. ഇതിനാൽ 3.1 ശതമാനം വളർച്ചയുണ്ടാകേണ്ട സൗദിക്ക് ഇതിൽ 2.6 ശതമാനമേ വളർച്ചയുണ്ടാകൂ. കോവിഡ് സാഹചര്യത്തിൽ സ്വകാര്യ മേഖലയിലും ശക്തിപ്പെടേണ്ടിവരുമെന്ന് ഐ.എം.എഫ് പറയുന്നു. ഈ വർഷം 3.2 ശതമാനമായിരിക്കും സൗദിയുടെ ജി.ഡി.പിയെന്നാണ് ഐ.എം.എഫ് കണക്കുകൂട്ടൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.