സൗദിയിലെ നിക്ഷേപ സാധ്യതകളിൽ സജീവമായി രണ്ടാം ദിനം

റിയാദ്​: ആഗോള നിക്ഷേപക സമ്മേളനത്തി​​​​െൻറ രണ്ടാം ദിനത്തിൽ സൗദിയിലെ നിക്ഷേപ സാധ്യതകളെ കുറിച്ച്​ സജീവ ചർച്ച. ആരോഗ്യ, സ്പോര്‍ട്സ് മേഖലയിലെ ചര്‍ച്ചകളും സ​േമ്മളനത്തിലുണ്ടായി. വന്‍കിട പദ്ധതികളുടെ അവതരണം വ്യാഴാഴ്​ച നടക്ക​ും. സൗദിയിലെ ബിസിനസ് സാധ്യതകള്‍ ചര്‍ച്ച ചെയ്യുന്നതായിരുന്നു സെഷനുകൾ . ആഗോള സമുദ്ര കൗണ്‍സില്‍ സി.ഇ.ഒ, പെപ്സിക്കോ വൈസ് ചെയര്‍മാന്‍, യുകെ, യു എസ് രാജ്യങ്ങളിലെ കമ്പനി പ്രതിനിധികളും ചര്‍ച്ചയില്‍ പങ്കെടുത്തു. സ്വകാര്യ സര്‍ക്കാര്‍ സംരംഭങ്ങളില്‍ സൗദിയിലെ സാധ്യതകള്‍ ചര്‍ച്ച ചെയ്യുന്നതായിരുന്നു രണ്ടാം ഭാഗം.


ഉപഭോക്താക്കളുടെ മാറുന്ന താല്‍പര്യങ്ങളും പുതിയ വിപണിസാധ്യതകളും ഉച്ചക്ക് ശേഷം ചര്‍ച്ചയായി. ആരോഗ്യ രംഗത്തും, സൗദിയിലെ കായിക രംഗത്തും നിക്ഷേപത്തിനുള്ള സാധ്യത തുറന്നിടുന്നതായിരുന്നു വൈകുന്നേരത്തെ ചര്‍ച്ച. ആഫ്രിക്കന്‍ രാജ്യങ്ങളിലെ സാമ്പത്തിക പ്രതിസന്ധി മറിടക്കാനുള്ള ഉച്ചകോടിയും നടന്നു. സൗദിയില്‍ വരാനിരിക്കുന്ന വന്‍കിട പദ്ധതികളുടെ അവതരണം സംഗമത്തി​​​​െൻറ അവസാന ദിനമായ വ്യാഴാഴ്​ച നടക്കും.

Tags:    
News Summary - saudi nikshepa-saudi-saudi news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.