സൗ​ദി ദേ​ശീ​യ​ദി​നം; ജി.​സി.​സി​യി​ലെ ഏ​റ്റ​വും നീ​ളം കൂ​ടി​യ കേ​ക്ക് ഒ​രു​ക്കാ​ൻ മാ​ർ​ക് ആ​ൻ​ഡ് സേ​വ്

റിയാദ്: സൗദി ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായി ജി.സി.സിയിലെ ഏറ്റവും നീളം കൂടിയ കേക്ക് ഒരുക്കാൻ തയ്യാറെടുത്തിരിക്കുകയാണ് മാർക്ക് ആൻഡ് സേവ് സൂപ്പർ മാർക്കറ്റ്. ഈ മാസം 25-ന് റിയാദിലെ ഫ്ളമിംഗോ പാർക്കിലുള്ള മാർക്ക് ആൻഡ് സേവ് സൂപ്പർ മാർക്കറ്റിൽ വൈകീട്ട് 6.30 ന് നടക്കുന്ന പ്രത്യേക ചടങ്ങിൽ ആയിരക്കണക്കിനാളുകൾക്കായി ഒരുമിച്ച് കട്ടിംഗ് നടത്താൻ സൗകര്യപ്പെടുന്ന രീതിയിലാണ് കേക്ക് നിർമാണം എന്നും ചരിത്രത്തിൽ ആദ്യമായിട്ടാണ് സൗദി അറേബ്യയിലെ ഒരു ആഘോഷം എന്നും മാനേജ്‌മെന്റ് അറിയിച്ചു.

മാർക്ക് ആൻഡ് സേവിന്റെ വിശ്വസ്ത ഉപഭോക്താക്കളോടൊപ്പം ആനന്ദവും ഐക്യവും പങ്കുവെയ്ക്കുന്ന ഓർമ്മയായ സൗദി ദേശീയ ദിനാഘോഷത്തിൽ പങ്കെടുക്കുക എന്നതാണ് ഇങ്ങിനെ ഒരു കേക്ക് ഒരുക്കിയതിലൂടെ ലക്ഷ്യം വെച്ചതെന്നും ഈ ചടങ്ങിലേക്ക് മുഴുവൻ ആളുകളെയും ക്ഷണിക്കുന്നതായും മാനേജ്‌മെന്റ് അറിയിച്ചു.

Tags:    
News Summary - Saudi National Day; Mark and Save to Bake the Longest Cake in the GCC

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.