ഔദ്യോഗിക സൗദി സന്ദർശനം പൂർത്തിയാക്കി കാനഡ പ്രധാനമന്ത്രി മാർക്ക് കാർണി ജിദ്ദയിൽ നിന്നും മടങ്ങുന്നു
ജിദ്ദ: സൗദി അറേബ്യയിലെ ഔദ്യോഗിക സന്ദർശനം വിജയകരമായി പൂർത്തിയാക്കി കാനഡ പ്രധാനമന്ത്രി മാർക്ക് കാർണി ജിദ്ദയിൽ നിന്നും സ്വദേശത്തേക്ക് മടങ്ങി. വെള്ളിയാഴ്ചയായിരുന്നു അദ്ദേഹം മടങ്ങിയത്. സന്ദർശനത്തിനിടെ സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ സൽമാനുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തിയിരുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതായിരുന്നു സന്ദർശനം.
ജിദ്ദ കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ കനേഡിയൻ പ്രധാനമന്ത്രിക്ക് ഔദ്യോഗികമായ യാത്രയയപ്പ് ചടങ്ങുകളാണ് ഒരുക്കിയിരുന്നത്. മക്ക മേഖല ഡെപ്യൂട്ടി ഗവർണർ അമീർ സൗദ് ബിൻ മിഷാൽ ബിൻ അബ്ദുൽ അസീസ്, സൗദി ധനകാര്യ മന്ത്രി മുഹമ്മദ് അൽ ജദാൻ എന്നിവർ നേരിട്ടെത്തിയാണ് അദ്ദേഹത്തെ യാത്രയാക്കിയത്.
മക്ക മേഖല ഡെപ്യൂട്ടി ഗവർണർ അമീർ സൗദ് ബിൻ മിഷാൽ ബിൻ അബ്ദുൽ അസീസ് അദ്ദേഹത്തെ യാത്രയാക്കുന്നു
കാനഡയിലെ സൗദി അംബാസഡർ അമൽ ബിൻത് യഹ്യ അൽ മൗല്ലമി, സൗദിയിലെ കനേഡിയൻ അംബാസഡർ ജീൻ ഫിലിപ്പ് ലിേൻറാ എന്നിവരും പ്രധാനമന്ത്രിയെ വിമാനത്താവളത്തിൽ അനുഗമിച്ചു.
ഇവർക്ക് പുറമേ, മക്ക റീജനൽ പൊലീസ് ഡയറക്ടർ മേജർ ജനറൽ സാലിഹ് അൽ ജാബ്രി, മക്ക മേഖലയിലെ റോയൽ പ്രോട്ടോക്കോൾ ഓഫീസ് ജനറൽ മാനേജർ അഹമ്മദ് ബിൻ അബ്ദുല്ല ബിൻ ളാഫിർ എന്നിവരുൾപ്പെടെ പ്രമുഖ നയതന്ത്രജ്ഞരും നിരവധി ഉന്നത സിവിൽ-സൈനിക ഉദ്യോഗസ്ഥരും യാത്രയയപ്പ് ചടങ്ങിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.