പശ്ചിമേഷ്യൻ സാഹചര്യങ്ങൾ വിലയിരുത്തി സൗദി-ഖത്തർ വിദേശകാര്യ മന്ത്രിമാർ; സംയുക്ത നീക്കങ്ങൾക്ക് ആഹ്വാനം

റിയാദ്: മേഖലയിൽ സമാധാനവും സ്ഥിരതയും പുനഃസ്ഥാപിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി സൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാനും ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ്​ മുഹമ്മദ് ബിൻ അബ്​ദുൽ റഹ്മാൻ ആൽഥാനിയും ടെലിഫോൺ ചർച്ച നടത്തി. ഖത്തർ വിദേശകാര്യ മന്ത്രിയാണ് സൗദി വിദേശകാര്യ മന്ത്രിയെ ഫോണിൽ ബന്ധപ്പെട്ടത്.

മേഖലയിലെ ഏറ്റവും പുതിയ സംഭവവികാസങ്ങൾ വിശദമായി വിലയിരുത്തിയ ചർച്ചയിൽ, സഹോദര രാജ്യങ്ങളായ കുവൈറ്റ്, ബഹ്റൈൻ, ജോർദാൻ എന്നിവിടങ്ങളിലെക്ക് ഉണ്ടായ ഇറാൻ്റെ ആക്രമണങ്ങളെ ഇരുപക്ഷവും ശക്തമായ ഭാഷയിൽ അപലപിച്ചു. കൂടാതെ, അന്താരാഷ്ട്ര കപ്പൽ ഗതാഗത മേഖലയായ ഹുർമുസ് കടലിടുക്കിൽ നിലനിൽക്കുന്ന നിരന്തരമായ സുരക്ഷാ ഭീഷണികളിൽ ഇരു നേതാക്കളും കടുത്ത ആശങ്ക രേഖപ്പെടുത്തുകയും ചെയ്തു.

മേഖലയിൽ സുരക്ഷയും സുസ്ഥിരതയും ഉറപ്പുവരുത്തുന്നതിനായുള്ള നയതന്ത്ര ശ്രമങ്ങൾ ചർച്ചയിൽ പ്രധാന വിഷയമായി. നിലവിലെ സംഘർഷാവസ്ഥ ലഘൂകരിക്കുന്നതിനും, ഈ പ്രതിസന്ധി പ്രാദേശിക-അന്തർദേശീയ തലങ്ങളിൽ ഉണ്ടാക്കുന്ന ദൂഷ്യഫലങ്ങൾ തടയുന്നതിനും ഇരുരാജ്യങ്ങളും തമ്മിലുള്ള നിരന്തരമായ ഏകോപനവും സംയുക്ത നയതന്ത്ര നീക്കങ്ങളും തുടരേണ്ടതുണ്ടെന്ന് വിദേശകാര്യ മന്ത്രിമാർ അടിവരയിട്ട് വ്യക്തമാക്കി.

Tags:    
News Summary - Saudi-Qatar Foreign Ministers assess Middle East situation; call for joint action

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.