തെക്കന്‍ മേഖലകളില്‍ പ്രത്യേക സൈന്യം

ജിദ്ദ: സൗദി അറേബ്യയുടെ തെക്കന്‍ മേഖലകളിലെ അതിർത്തി പ്രദേശങ്ങളില്‍ സുരക്ഷ ശക്തമാക്കി.അതിർത്തി വഴിയുള്ള നുഴഞ്ഞ ുകയറ്റവും കള്ളക്കടത്തും തടയുന്നതി​​​െൻറ ഭാഗമായാണ് നടപടി. ഇതിനായി പ്രത്യേക സുരക്ഷാസേന അതിര്‍ത്തികളിലെത്തി. ആഭ്യന്തരമന്ത്രി അമീർ അബ്​ദുല്‍ അസീസ് ബിന്‍ സൗദ് ബിന്‍ നായിഫി​​​െൻറ പ്രത്യേക ഉത്തരവി​​​െൻറ അടിസ്ഥാനത്തില്‍ രൂപവത്​കരിച്ചതാണ് ‘അല്‍-അഫ് വാജ്’ എന്ന പുതിയ സേന.

യെമന്‍ അതിർത്തികളിലേയും, നജ്‌റാന്‍, ജിസാന്‍, അസീര്‍ മേഖലകളിലേയും, അതിർത്തി പട്രോള്‍ വ്യൂഹത്തി​​​െൻറ പ്രാഥമിക പിന്തുണ സേനയായി ഇവര്‍ പ്രവര്‍ത്തിക്കും. അതിർത്തി വഴിയുള്ള നുഴഞ്ഞ് കയറ്റവും, മയക്ക് മരുന്ന്, ആയുധ കള്ളക്കടത്ത് തുടങ്ങിയവയും പിടി കൂടാനായി നിയോഗിക്കപ്പെട്ട പുതിയ സേനക്ക് ആഴം കൂടിയ താഴ്വരകളും പരുക്കന്‍ ഭൂപ്രകൃതിയുമുള്ള പർവത പ്രദേശങ്ങളില്‍ സുരക്ഷ ചുമതലകള്‍ നിർവഹിക്കാന്‍ പ്രത്യേക പരിശീലനം ലഭിച്ചിട്ടുണ്ട്. സൗദി ആഭ്യന്തരമന്ത്രാലയത്തിന് കീഴിലാണ് പുതിയ സേന പ്രവര്‍ത്തിക്കുക.
Tags:    
News Summary - saudi-military-saudi news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.