ചെങ്കടലിൽ ഒരുങ്ങുന്ന ലോകത്തെ ഏറ്റവും മേനാഹര ദ്വീപായ ‘കോറൽ ബ്ലു’മിൻെറ ആകാശ വീക്ഷണം
ജിദ്ദ: റെഡ്സീ പദ്ധതിയിൻ കീഴിൽ ചെങ്കടലിൽ ഒരുങ്ങുന്ന ലോകത്തിലെ ഏറ്റവും മനോഹര ദ്വീപിെൻറ ഡിസൈൻ പുറത്തുവിട്ടു. 'കോറൽ ബ്ലും' (Corel Bloom) എന്ന പേരുള്ള ദ്വീപിെൻറ നിർമാണത്തിനായുള്ള രൂപരേഖ സൗദി കിരീടാവകാശിയും റെഡ്സീ വികസന കമ്പനി ഡയറക്ടർ ബോർഡ് ചെയർമാനുമായ അമീർ മുഹമ്മദ് ബിൻ സൽമാനാണ് പുറത്തിറക്കിയത്. പ്രധാന ദ്വീപിെൻറ പ്രകൃതിദത്ത പരിസ്ഥിതിക്ക് അനുയോജ്യമായ ഡിസൈൻ രൂപകൽപന ചെയ്തിരിക്കുന്നത് ബ്രിട്ടീഷ് കമ്പനിയായ 'ഫോസ്റ്റർ' ആണ്.
'കോറൽ ബ്ലു'മിെൻറ ഡിസൈൻ സൗദി കിരീടാവകാശിയും റെഡ്സീ വികസന കമ്പനി ഡയറക്ടർ ബോർഡ് ചെയർമാനുമായ അമീർ മുഹമ്മദ് ബിൻ സൽമാൻ പുറത്തിറക്കിയപ്പോൾ
റെഡ് പദ്ധതി പൂർത്തിയാകുേമ്പാൾ ലോകം അത്ഭുതപ്പെടുമെന്ന് റെഡ്സീ കമ്പനി സി.ഇ.ഒ ജോൺ പാഗാനോ പറഞ്ഞു. വിസ്മയകരമായ ആഡംബര അനുഭവമാണ് സന്ദർശകരെ ഇൗ ദ്വീപുകളിൽ കാത്തിരിക്കുക. ദ്വീപുകളുടെ ഒരു സമുച്ചയം തന്നെയാണ് നിർമിക്കപ്പെടുക. അതിൽ പ്രധാന ദ്വീപാണ് കോറൽ ബ്ലും. രാജ്യത്തെ പ്രകൃതിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് തയ്യാറാക്കിയ കോറൽ ബ്ലും ഡിസൈനുകൾ ലോകത്തെ അമ്പരിപ്പിക്കുമെന്ന കാഴ്ചപ്പാട് യാഥാർഥ്യമാക്കുന്നതാണ്. ശുറൈറ ദീപ് റെഡ്സീ പദ്ധതിയുടെ പ്രധാന കവാടമാണ്. അതിെൻറ എൻജിനീയറിങ്ങും രൂപകൽപനയും നൂതനവും സുസ്ഥിരവുമായ മാനദണ്ഡങ്ങളോട് കൂടിയാകേണ്ടത് വളരെ പ്രധാനമാണ്.
പരിസ്ഥിതിയെ സംരക്ഷിക്കുന്നതിൽ മാത്രമൊരുങ്ങുന്നതല്ല റെഡ്സീ പദ്ധതി. വികസന പ്രക്രിയകളിലേക്കുള്ള പുതിയൊരു സമീപനം കൂടിയാണ്. ശുറൈറ ദീപി െൻറ ജൈവവൈവിധ്യങ്ങൾ പരിഗണിച്ചാണ് പ്ലാൻ രൂപകൽപന ചെയ്തിരിക്കുന്നത്. കണ്ടൽകാടുകളും ആവാസ വ്യവസ്ഥകളും മണ്ണൊലിപ്പിനുള്ള പ്രതിരോധ മാർഗങ്ങളായി സംരക്ഷിക്കപ്പെടും. പ്രകൃതിദത്ത തോട്ടങ്ങളുണ്ടാക്കി പുതിയ ആവാസ വ്യവസ്ഥകൾ വികസിപ്പിക്കുമെന്ന് സി.ഇ.ഒ പറഞ്ഞു. കിരീടാവകാശി പുറത്തിറക്കിയ ഡിസൈനിൽ ദ്വീപിൽ നിർമിക്കാൻ പോകുന്ന 11 റിസോർട്ടുകളും ഹോട്ടലുകളും ഉൾക്കൊള്ളുന്നുണ്ട്. കോവിഡിന് ശേഷമുണ്ടാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന വിനോദ സഞ്ചാരികളുടെ താൽപര്യങ്ങൾ രൂപകൽപനയിൽ പരിഗണിച്ചിട്ടുണ്ട്. വിശാലമായ ഇടങ്ങൾ നൽകുന്നതുൾപ്പെടെ ദ്വീപിെൻറ പ്രകൃതി സൗന്ദര്യം ഉൗട്ടി ഉറപ്പിക്കുന്ന രീതിയിലാണ് ഹോട്ടലുകൾ നിർമിക്കുക.
പുതിയ ബീച്ചുകളും തടാകങ്ങളും ഉണ്ടാക്കുന്നതും സിസൈനിൽ ഉൾപ്പെടുന്നുണ്ട്. മാറ്റങ്ങളെല്ലാം ആവാസ വ്യവസ്ഥകൾക്കും പ്രകൃതിദത്ത ബീച്ചുകൾക്കും ദോഷം വരുത്താതെയായിരിക്കും നടപ്പാക്കുക. റിസോർട്ടകളും ഹോട്ടലുകളും ആഗോളപ്രശസ്ത കമ്പനികളാവും നടത്തുക. ഹോട്ടലുകളും വില്ലകളും ഒറ്റനില കെട്ടിടങ്ങളായിരിക്കും. ചുറ്റുമുള്ള കാഴ്ചയെ മറക്കുന്ന തടസ്സങ്ങളൊന്നുമല്ലാതെ സംരക്ഷിക്കുന്നതിനാണിത്. കോവിഡിനു ശേഷം വിശാലവും ആളൊഴിഞ്ഞതുമായ ഇടങ്ങൾക്കുള്ള ആവശ്യം വർധിച്ച സാഹചര്യത്തിൽ ഇൻറിരീയർ ഡിസൈനിൽ ഇടനാഴികൾ ഉൾപ്പെടുന്നില്ലെന്നും റെഡ്സീ കമ്പനി സി.ഇ.ഒ ജോൺ പാഗാനോ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.