റിയാദ്: സൗദി അറേബ്യയില്‍ കോവിഡ് 19 രോഗം ബാധിച്ച ഏക വ്യക്തിയുമായി സമ്പർക്കം പുലർത ്തിയ 51 ആളുകളുടെ പരിശോധനാഫലം നെഗറ്റിവ്. തിങ്കളാഴ്ച രോഗം സ്ഥിരീകരിച്ച രാജ്യത്തെ ആ ദ്യത്തെ കോവിഡ് രോഗിയായ സൗദി പൗരനുമായി ഇടപഴകിയവരും അദ്ദേഹത്തെ പരിചരിച്ചവരുമായ 70 പേരിലാണ് 51 പേരുടെ പരിശോധനാഫലം പുറത്തുവന്നത്. ലാബ് ടെസ്റ്റ് ഫലങ്ങളെല്ലാം നെഗറ്റിവാണെന്ന് ആരോഗ്യ മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു. രാജ്യത്ത് 24 മണിക്കൂറിനു ശേഷവും പുതിയ കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
അതേസമയം, കോവിഡ് സ്ഥിരീകരിച്ച ഏക വ്യക്തിയുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്നും അദ്ദേഹവുമായി സമ്പർക്കം പുലർത്തിയവരിൽ ബാക്കിയുള്ളവരുടെ പരിശോധനഫലങ്ങള്ക്കായി കാത്തിരിക്കുകയാണെന്നും ആരോഗ്യ മന്ത്രി ഡോ. തൗഫീഖ് അൽറബീഅ പറഞ്ഞു. ഇറാനിൽനിന്ന് ബഹ്റൈൻ വഴി രാജ്യത്തെത്തിയ സൗദി പൗരനാണ് കോവിഡ് 19 വൈറസ് ബാധയുള്ളതായി തിങ്കളാഴ്ച കണ്ടെത്തിയത്. ഇദ്ദേഹത്തെ അപ്പോൾ തന്നെ െഎെസാലേഷൻ റൂമിലേക്ക് മാറ്റുകയും ഉയർന്ന ചികിത്സ നൽകുകയും ചെയ്തു. ഇപ്പോൾ ആരോഗ്യനിലയിൽ പുരോഗതി അനുഭവപ്പെട്ട് തുടങ്ങിയിട്ടുണ്ട്. എന്നാൽ, ഇദ്ദേഹവുമായി ഏതെങ്കിലും നിലക്ക് ഇടപഴകിയവരുടെയും പരിചരിച്ചവരുടെയും സാമ്പിളുകളാണ് പരിശോധനക്ക് അയച്ചതും ആ ആളുകളെ നിരീക്ഷണത്തിൽ വെച്ചതും.
അതിലാണ് 51 പേരുടെ പരിശോധന ഫലങ്ങൾ നെഗറ്റിവാണെന്ന് അറിവായത്. ഇനി 19 പേരുടെ കൂടി ഫലങ്ങളാണ് പുറത്തുവരാനുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.