സൽമാൻ രാജാവിൻെറ പ്രധാന അംഗരക്ഷകൻ വെടിയേറ്റു മരിച്ചു

ജിദ്ദ: സൽമാൻ രാജാവി​​​​െൻറ പ്രധാന അംഗരക്ഷകൻ മേജർ ജനറൽ അബ്ദുൽ അസീൽ അൽ ഫഗ്ഹാം സുഹൃത്തി​​​​െൻറ വെടിയേറ്റു കൊല് ലപ്പെട്ടു. ശനിയാഴ്ച വൈകീട്ടാണ് സംഭവം. അദ്ദേഹത്തി​​​​െൻറ സുഹൃത്തി​​​​െൻറ വെടിയേറ്റാണ് മരണമെന്ന് മക്ക പോലിസ് അറിയിച്ചു. സുഹൃത്ത് അൽ സ്തബ്തിയുടെ വീട്ടിൽ ഇരുവരും സംസാരിച്ചു കൊണ്ടിരിക്കെ മൂന്നാമതെത്തിയ സുഹൃത്ത് മൻദൂബ് മിൻ മിശ്അൽ ആണ് വെടിയുതിർത്തത്.

സുഹൃത്തുക്കൾക്കിടയിലെ തർക്കമാണ് വെടിവെപ്പിൽ കലാശിച്ചത് എന്നാണ് റിപ്പോർട്ട്. വീട്ടുജോലിക്കാരനായ ഫിലിപ്പൈൻ സ്വദേശി ജിഫ്രീ ദാൽവിനോക്കും തുർക്കി ബിൽ അബ്ദുൽ അസീസ് അൽ സ്തബ്തിയുടെ സഹോദരനും അഞ്ച് സുരക്ഷാ ഉദ്യോഗസ്ഥരും വെടിയേറ്റ് ആശുപത്രിയിലാണ്. വിവരമറിഞ്ഞ് കുതിച്ചെത്തിയ പൊലീസുമായുണ്ടായ ഏറ്റുമുട്ടലിൽ പ്രതി മൻദൂബും കൊല്ലപ്പെട്ടു. സംഭവത്തെ കുറിച്ച് അന്വേഷിച്ചു വരികയാണെന്ന് പൊലീസ് അറിയിച്ചു.


അബ്ദുല്ല രാജാവി​​​​െൻറ അംഗരക്ഷകനായിരുന്ന മേജർ ജനറൽ അബ്ദുൽ അസീൽ അൽ ഫഗ്ഹാം പിന്നീട് സൽമാൻ രാജാവി​​​​െൻറയും പ്രൈവറ്റ് ഗാർഡ് ആയി ചുമതലയേൽക്കുകയായിരുന്നു. ലോകത്തെ ഏറ്റവും മികച്ച പ്രൈവറ്റ് ഗാർഡ് ആണ് അബ്ദുൽ അസീൽ അൽ ഫഗ്ഹാം. മയ്യത്ത് നമസ്കാരം ഞായറാഴ്ച രാത്രി മക്ക ഹറമിൽ നടക്കും.

Tags:    
News Summary - Saudi King’s Personal Bodyguard Shot Dead by Friend

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.