?????? ??????

ചെങ്കടൽ പദ്ധതി; ദ്വീപുകൾ സൗദിയുടെ അക്ഷയഖനികൾ

ജിദ്ദ: ഒരുകാലത്ത്​ വിസ്​മൃതിയിലായിരുന്ന ദ്വീപുകളാണ്​ നാളെ സൗദിയുടെ വികസനത്തി​​െൻറ മുഖമുദ്രയാകുന്നത്​. കഴിഞ്ഞ ദിവസം പ്രഖ്യാപിക്കപ്പെട്ട ‘ചെങ്കൽ പദ്ധതി’ വഴി പടിഞ്ഞാറൻ തീരത്തെ 50 ലേറെ ദ്വീപുകളിലാണ്​ വികസനം വരിക​. ഉംലജിനും അൽവജിനും ഇടയിലുള്ള ഇൗ ദ്വീപുകൾ കേന്ദ്രീകരിച്ച്​ ലോകോത്തര നിലവാരത്തിലുള്ള വിനോദസഞ്ചാര മേഖലയാണ്​ സൃഷ്​ടിക്കുന്നത്​. 

ഇൗ ദ്വീപുകൾക്ക്​ പുറമേ ​െചങ്കടലിലും അറേബ്യൻ ഉൾക്കടലിലുമായി വലുതും ചെറുതുമായ 1285 ദ്വീപുകളാണ്​ സൗദി അറേബ്യക്ക്​ ഉള്ളത്​. അതിൽ ചെങ്കടലിലും അഖബ ഉൾക്കടലിലും മാത്രം 1150 ദ്വീപുകൾ. ആകെ ദ്വീപുകളുടെ 89 ശതമാനം. ബാക്കി 135 ദ്വീപുകളാണ്​ കിഴക്കൻ മേഖലയിലെ അറേബ്യൻ ഉൾക്കടലിൽ ഉള്ളത്​. ചെങ്കടലിലെ ദ്വീപുകൾ ഡൈവിങ്ങിനും കടൽടൂറിസത്തിനും പേരുകേട്ടവയാണ്​. പരിമിതമായ രീതിയിൽ മാത്രമേ ഇപ്പോൾ അവയുടെ സാധ്യതകൾ ഉപയോഗപ്പെടുത്തുന്നുള്ളു. രാജ്യത്തി​​െൻറ വികസനത്തിനും വളർച്ചക്കമുള്ള അടിസ്​ഥാനമായി ഇൗ മനോഹര ദ്വീപുകളെ മാറ്റിയെടുക്കാനുള്ള പദ്ധതിയാണ്​ പുരോഗമിക്കുന്നത്​. തെക്ക്​ പടിഞ്ഞാറൻ തീരത്തെ ഫ​​ുർസാൻ ദ്വീപ സമൂഹമാണ്​ ഏറ്റവും വലുത്​. 200 ലേറെ ദ്വീപുകളാണ്​  ഇൗ ശൃംഖലയിൽ ഉള്ളത്​. മൊത്തം 380 ചതുരശ്ര കിലോമീറ്ററാണ്​ വിസ്​തൃതി. 

150 ചതുരശ്ര കിലോമീറ്ററുള്ള സജിദ്​ ദ്വീപാണ്​ രണ്ടാമത്​. അറേബ്യൻ ഉൾക്കടലിലെ അബുആലിയാണ്​ മൂന്നാം സ്​ഥാനത്ത്​ ^ 59 ചതുരശ്ര കിലോമീറ്റർ. 33 ചതുരശ്ര കിലോമീറ്ററുള്ള ബാതിനയും 20 ചതുരശ്ര കിലോമീറ്ററുള്ള ദമ്മാമിനടുത്തെ താറൂത്തുമാണ്​ പിന്നീട്​. 
പാരിസ്​ഥിതിക സവിശേഷതകൾ ഏറെയുള്ള ദ്വീപാണ്​ ഫുർസാൻ. അപൂർവയിനം പവിഴപ്പുറ്റുകൾ, മറ്റ്​ സമുദ്രസസ്യങ്ങൾ, പക്ഷികൾ എന്നിവ ഇവിടെ കാണാം. കടൽത്തീര കണ്ടൽക്കാടുകളുടെ നീണ്ട നിരയും ഫുർസാൻ തീരത്തുണ്ട്​. വർഷത്തിലെ ചില പ്രത്യേക കാലങ്ങളിൽ കടലാമകളും കടൽപക്ഷികളും ഇവിടെ കൂട്ടം കൂട്ടമായി എത്തും. 

ജുബൈലിന്​ വടക്കാൻ അബുആലി ദ്വീപി​​െൻറ സ്​ഥാനം. അറേബ്യൻ ഗൾഫിലെ വലിയ ദ്വീപും ഇതുതന്നെ. സൗദി അറേബ്യക്ക്​ കീഴിലുള്ള ഇൗ ഭാഗത്തെ ഏറ്റവും വിദൂര ദ്വീപ്​ അൽഅറബിയ​ ആണ്​. സൗദി തീരത്ത്​ നിന്ന്​ 50 നോട്ടിക്കൽ മൈൽ അകലെയാണ്​ ഇത്​ സ്​ഥിതി ചെയ്യുന്നത്​. അപൂർവയിനം പക്ഷികളുടെയും ആമകളുടെയും ആവാസസ്​ഥാനമാണിത്​. 

Tags:    
News Summary - saudi island-saudi-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.