സൗദി–ഇന്ത്യ ഉഭയകക്ഷി വ്യാപാരം റെക്കോഡ് നിരക്കിൽ

ജിദ്ദ: സൗദിയും ഇന്ത്യയും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം കോവിഡ് സാഹചര്യത്തിലും റെക്കോഡ് നിരക്കിലേക്കുയർന്നു.

ഏറ്റവും വലിയ രണ്ടാമത്തെ വ്യാപാരപങ്കാളിയായി സൗദി മാറിയതായും ഇന്ത്യൻ എംബസി അറിയിച്ചു.

കഴിഞ്ഞ ദിവസം നടന്ന സൗദി വിദേശകാര്യ മന്ത്രിയുടെ സന്ദർശനത്തോടെ വിമാന സർവിസ് പുനരാരംഭിക്കാനാകുമെന്ന പ്രതീക്ഷയിലാണ് പ്രവാസികൾ. കോവിഡ്​ പ്രതിസന്ധിയുണ്ടായശേഷമുള്ള സാമ്പത്തികവർഷത്തിലെ ആദ്യ പകുതിയിൽ 14.87 ശതകോടി യു.എസ് ഡോളറി​െൻറ ഉഭയകക്ഷി വ്യാപാരമാണ് സൗദിയും ഇന്ത്യയും നടത്തിയത്.

3.3 ശതകോടി ഡോളറായി സൗദിയുടെ ഇന്ത്യയിലെ നിക്ഷേപം വർധിച്ചിട്ടുണ്ട്. സൗദി കിരീടാവകാശിയുടെ മേൽനോട്ടത്തിലുള്ള പൊതുനിക്ഷേപ ഫണ്ടാണ് പുതിയ നിക്ഷേപങ്ങൾ നടത്തിയത്.

സൗദിയിലെ വൻകിട പദ്ധതികളായ നിയോം, ഖിദ്ദിയ്യ, ചെങ്കടൽ പദ്ധതി, അമാല എന്നിവയിൽ ഇന്ത്യൻ കമ്പനികൾ നിക്ഷേപത്തിന് എത്തുമെന്നും എംബസി പ്രത്യാശ പ്രകടിപ്പിച്ചു. സൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാ​െൻറ ഇന്ത്യ സന്ദർശനം ഉന്നതതല കൂടിക്കാഴ്ചകൾക്കും ചർച്ചകൾക്കും കാരണമായി.

30 ലക്ഷത്തോളം ഇന്ത്യൻ പ്രവാസികളുള്ള സൗദിയിലേക്ക് വിമാന സർവിസ് പുനരാരംഭിക്കണമെന്ന ആവശ്യവും യോഗത്തിൽ വന്നിരുന്നു.

Tags:    
News Summary - Saudi-Indian bilateral trade at record highs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.