????????? ????? ???????? ??????????? ????????????? ??. ????????? ???? ??????????????

‘മതേതര ജനാധിപത്യ ഇന്ത്യയെ വീണ്ടെടുക്കാനാവണം വിധിയെഴുത്ത്​’

ജീസാന്‍: ഭരണഘടനയെയും ജനാധിപത്യ സംവിധാനങ്ങളെയും തകര്‍ത്തുകൊണ്ട് ജനവിരുദ്ധ സാമ്പത്തിക നയങ്ങളിലൂടെ ഇന്ത്യയെ ഒരുപിടി കോര്‍പ്പറേറ്റുകള്‍ക്ക് തീറെഴുതിയ മോദി ഭരണകൂടത്തെ പുറത്താക്കാനും ജനാധിപത്യവും മതേതരത്വവും സംരക്ഷിക ്കാനുമാകണം ലോക്‌സഭ തെരഞ്ഞെടുപ്പിലെ വിധിയെഴുത്തെന്ന്​ ഇടതുപക്ഷ കൺവെൻഷൻ.
അതിനുവേണ്ടി ഇടതുപക്ഷ ജനാധിപത്യ മ ുന്നണി സ്ഥാനാര്‍ഥികളുടെ വിജയത്തിനായി പ്രവാസി സമൂഹം മുന്നിട്ടിറങ്ങണമെന്ന് ജീസാനില്‍ നടന്ന യോഗം ആഹ്വാനം ചെയ്തു. വോട്ടവകാശമടക്കമുള്ള പ്രവാസി വിഷയങ്ങളില്‍ നിഷേധാത്മക നിലപാട് സ്വീകരിച്ച മോദി സര്‍ക്കാര്‍ ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും ജനവിരുദ്ധ വര്‍ഗീയ ഫാഷിസ്​റ്റ്​ ഭരണകൂടമാണെന്നും ​പ്രസംഗകർ ചൂണ്ടിക്കാട്ടി.

ജീസാന്‍ ടാമറിൻഡ്​​ ഹാളില്‍ നടന്ന കണ്‍വെന്‍ഷന്‍ എൽ.ഡി.എഫ്​ കണ്‍വീനര്‍ എ. വിജയരാഘവന്‍ ഓണ്‍ലൈനില്‍ ഉദ്ഘാടനം ചെയ്തു. താഹ കൊല്ലേത്ത് അധ്യക്ഷത വഹിച്ചു. ലോകകേരള സഭാംഗം ഡോ. മുബാറക്ക് സാനി മുഖ്യപ്രഭാഷണം നടത്തി. എം.എസ് മോഹനന്‍, എം.കെ ഓമനക്കുട്ടന്‍, സലാം കൂട്ടായി, മൊയ്തീന്‍ ഹാജി, ഷൈജു, ഹനീഫ മുന്നിയൂര്‍, മനോജ് കുമാര്‍ എന്നിവര്‍ സംസാരിച്ചു. ലോക്​സഭ തെരഞ്ഞെടുപ്പി​​െൻറ രാഷ്​ട്രീയ പ്രാധാന്യം വിശദീകരിക്കുന്ന ഹ്രസ്വചിത്രങ്ങളും നേതാക്കളുടെ പ്രസംഗങ്ങളുടെ വീഡിയോയും പ്രദര്‍ശിപ്പിച്ചു.

ഡോ. മുബാറക്ക് സാനി ജനറല്‍ കണ്‍വീനറും താഹ കൊല്ലേത്ത്, വെന്നിയൂര്‍ ദേവന്‍, എം.എസ് മോഹനന്‍, ഉണ്ണിയാന്‍ കുട്ടി, റസല്‍ കരുനാഗപ്പള്ളി, മൊയ്തീന്‍ ഹാജി, മുഹമ്മദ് ഇല്യാസ്, തോമസ് കുട്ടി, സണ്ണി ഓതറ, സലാം കൂട്ടായി, വാഹിദ് വട്ടോളി, ഹനീഫ മൂന്നിയൂര്‍, ഷൈജു എന്നിവര്‍ ഭാരവാഹികളുമായി മൂന്ന് തെരഞ്ഞെടുപ്പ് കമ്മിറ്റികള്‍ രൂപവത്​കരിച്ചു.

Tags:    
News Summary - saudi-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.