റിയാദ്: 2018 ൽ സൗദി സ്വകാര്യ മേഖലയിലെ തൊഴിൽ വിപണിയിൽ നിന്ന് 13,40,000 പേർ ജോലി വിട്ടതായി ജനറൽ ഓർഗനൈസഷൻ ഓഫ് സോഷ്യൽ ഇൻഷുറ ൻസ് (ഗോസി) വ്യക്തമാക്കി. ഇതിൽ 10,50,000 പേർ വിദേശികളും 2,78,000 പേർ സ്വദേശികളുമാണ്. 2017 അവസാനം 99,30,000 ജോലിക്കാരുണ്ടായിരുന്നത് 201 8 അവസാനിക്കുമ്പോൾ 85,90,000 പേരായി കുറഞ്ഞിട്ടുണ്ടെന്നാണ് ഗോസിയുടെ കണക്ക്.
2017 അവസാനത്തിലെ കണക്കനുസരിച്ച 79,50,000 വിദേശി ജോലിക്കാരാണ് സ്വകാര്യ മേഖലയിൽ ഉണ്ടായിരുന്നത്. എന്നാൽ 2018 അവസാനിക്കുമ്പോൾ ഇത് 69 ലക്ഷമായി കുറഞ്ഞു. സ്വദേശി വനിതകളുടെ എണ്ണത്തിലും 2018 ൽ 63,300 പേരുടെ കുറവുണ്ടായി. 2017 ൽ 6,06,000 സ്വദേശി വനിതകൾ ജോലിയിലുണ്ടായപ്പോൾ 2018 ൽ അത് 5,42,700 ആയി കുറഞ്ഞിട്ടുണ്ട്. അതേ സമയം വിദേശി വനിത ജോലിക്കാരുടെ എണ്ണം 2018 ൽ വർധിച്ചതായും ഗോസി വ്യക്തമാക്കി. 2017ൽ 2,11,700 ആയിരുന്നു വിദേശി വനിതാജോലിക്കാരുടെ എണ്ണം. 2018 അവസാനിക്കുമ്പോൾ ഇത് 2,14,200 ആയി വർധിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.