റിയാദ്: സൗദി തൊഴില്‍ മന്ത്രാലയം സ്വദേശിവത്കരണം ഊർജിതമാക്കാന്‍ സ്വകാര്യ മേഖലയില്‍ നടപ്പാക്കിയ നിതാഖാത്ത് പദ്ധതി വിജയം കണ്ടില്ലെന്ന് തൊഴില്‍ മന്ത്രാലയത്തിെൻറ വാര്‍ഷിക റിപ്പോര്‍ട്ട് അവലോകനത്തില്‍ വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷത്തെ റിപ്പോര്‍ട്ടിെൻറ ഭാഗമായി ശൂറ കൗണ്‍സില്‍ അംഗങ്ങളാണ് മന്ത്രാലയത്തിെൻറ വിവിധ പദ്ധതികളെ അവലോകനം ചെയ്തത്. നിതാഖാത്ത് പദ്ധതി കാരണം വിദേശ റിക്രൂട്ടിങിന് കൂടുതല്‍ വിസ അനുവദിക്കാന്‍ കാരണമായിട്ടുണ്ടെന്ന് അവലോകനത്തില്‍ പറയുന്നു. പച്ച ഗണത്തില്‍ വരുന്ന സ്ഥാപനങ്ങള്‍ക്ക് ആവശ്യമായ വിസ അനുവദിക്കുമെന്ന ഇളവാണ് സ്വകാര്യ സ്ഥാപനങ്ങള്‍ ദുരുപയോഗം ചെയ്തത്.
വ്യാജ സ്വദേശിവത്കരണത്തിലൂടെ പച്ച ഗണത്തിലേക്ക് ഉയര്‍ന്ന സ്ഥാപനങ്ങള്‍ കൂടുതല്‍ വിദേശ റിക്രൂട്ടിങ് നടത്താന്‍ നിതാഖാത്ത് കാരണമായി. സ്വദേശിവത്കരണത്തിന് പ്രതിസന്ധി സൃഷ്ടിക്കാനും തൊഴില്‍ വിപണിയില്‍ അസന്തുലിതത്വം സൃഷ്ടിക്കാനും ഇത് കാരണമായി. പച്ചക്ക് മുകളില്‍ പ്ളാറ്റിനവും പച്ച ഗണത്തിലുള്ള സ്ഥാപനങ്ങളെ തന്നെ കടുത്ത പച്ച, ഇടത്തരം പച്ച, ഇളം പച്ച എന്നിങ്ങനെ വീണ്ടും ഗണം തിരിക്കാനും കാരണമായത് ഈ സാഹചര്യമാണ്. നിതാഖാത്ത് ആരംഭിച്ച സമയത്ത് 10 ശമതമാനം മാത്രമായിരുന്നു ഉയര്‍ന്ന തസ്തികകളില്‍ വിദേശികളുടെ അനുപാതമെങ്കില്‍ ഇത് നിതാഖാത്ത് കാലത്ത് 40 ശതമാനമായി ഉയര്‍ന്നിട്ടുണ്ടെന്നും റിപ്പോര്‍ട്ട് അവലോകനത്തില്‍ വ്യക്തമായി.
കൂടാതെ തൊഴില്‍ മന്ത്രാലയത്തിന് അനുവദിച്ച 24,662 ജോലിക്കാരില്‍ 4,419 തസ്തികകളില്‍ നിയമനം നടക്കാതെ ഒഴിഞ്ഞുകിടന്നതായും വിമര്‍ശനത്തില്‍ പറയുന്നു. എന്നാല്‍ ഇതേ കാലയളവില്‍ 5,85,451 വിദേശികള്‍ തൊഴില്‍ നഷ്ടപ്പെട്ട് സൗദി വിട്ടതായും ഏകവര്‍ഷ റിപ്പോര്‍ട്ടിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.