അംസ ഹാതെലിന് നാളെ ജീവിതത്തിലെ ഏറ്റവും വലിയ പെരുന്നാളാണ്. രാജ്യത്തിെൻറ അനുമതിയോട് കുടി അവർ ഞായറാഴ്ച വാഹനമോടിക്കും. അൽബാഹയിലെ ഇൗ അറുപതുകാരി പക്ഷെ സൗദിയിൽ 40 വർഷമായി ഡ്രൈവറുടെ സീറ്റിലുണ്ട്. അനിവാര്യമായ സാഹചര്യം അവരെ വാഹനമോടിക്കാൻ നിർബന്ധിതയാക്കുകയായിരുന്നു. വിലക്കുകൾ ലംഘിക്കാൻ ആഗ്രഹമുണ്ടായിട്ടല്ല. സാഹചര്യങ്ങളുടെ സമ്മർദം അംസയെ വളയം പിടിക്കാൻ നിർബന്ധിതയാക്കി. പിതാവ് വളരെ നേരത്തെ മരിച്ചു പോയിരുന്നു.
രോഗിയായ ഉമ്മയെ സ്ഥിരമായി ആശുപത്രിയിൽ കൊണ്ടുപോകേണ്ടിയിരുന്നു അവർക്ക്. അത് കാരണമാണ് വാഹനമെടുത്ത് ഒാടിക്കാൻ തുടങ്ങിയത്. കാറിൽ ഉമ്മയെയുമായി ട്രാഫിക് പൊലീസിെൻറ കണ്ണിൽ പെടാതെ വണ്ടിയോടിക്കും. തെൻറ ഗ്രാമത്തിൽ യാത്രാവഴികൾ ദുഷ്കരമായിരുന്നു. പ്രേത്യകിച്ച് പൊലിസ് കാണാതിരിക്കാൻ ടാറിങ് ഇല്ലാത്ത വഴികളിലൂടെ വണ്ടിയോടിക്കും. നാട്ടുകാരാരും തന്നെ എതിർത്തില്ല. കല്യാണം കഴിക്കാൻ പോവുന്നയാളോട് ആദ്യം സമ്മതം വാങ്ങി. വിവാഹത്തിന് ശേഷവും താൻ കാറോടിക്കുമെന്ന്. അദ്ദേഹം സമ്മതിച്ചു. പിന്നീട് തന്നെ ഉപേക്ഷിച്ച് ഭർത്താവ് റിയാദിലേക്ക് പോയി. ഇതോടെ എല്ലാ കാര്യങ്ങളിലും സ്വയംപര്യാപ്തയാവാൻ അംസ നിർബന്ധിതയായി. കൂടുതൽ ഉത്തരവാദിത്തങ്ങളായി. നാൽപത് വർഷമായി താൻ കരുതലോടെ വാഹനമോടിക്കുന്നു.
ഇതുവരെ ഒരു അപകടവും വരുത്തിയിട്ടില്ല ^അംസ അഭിമാനത്തോട് കൂടി പറയുന്നു. അമ്മാവൻ കാറോടിക്കുന്നത് കണ്ടാണ് ഡ്രൈവിങിെൻറ ‘ഗുട്ടൻസ്’ പഠിച്ചത്. ആരും പരിശീലിപ്പിക്കാതെ തന്നെ ഡ്രൈവിങ് പഠിച്ചു. അൽബാഹ മേഖലയിൽ ഡ്രൈവിങ് ലൈസൻസ് ലഭിച്ച ആദ്യവനിത കൂടിയാണ് അംസ ഹാതെൽ. രാജ്യത്തെ മറ്റ് വനിതകൾക്കും ഇനി ധൈര്യമായി അനുമതിയോട് കൂടി തന്നെ വാഹനമോടിക്കാവുന്ന ദിനം വന്നണഞ്ഞതിൽ അതിരറ്റ സന്തോഷത്തിലാണ് ഇൗ വനിത.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.