കാരുണ്യത്തി​െൻറ പുത്തൻ അധ്യായം: സൗദി പൗരന്​ വൃക്ക നൽകി ജോർഡാൻ സ്വദേശി

ജിദ്ദ: പരജീവി സ്​നേഹത്തി​​​െൻറ ചരിത്രത്തിൽ പുതിയൊരധ്യായം കുറിച്ച്​ ജോർഡാൻ സ്വദേശി ത​​​െൻറ വൃക്ക സൗദി പൗരന്​ നൽകി. ത​​​െൻറ സൗദി സുഹൃത്ത്​ ഉസാമ അൽശായ എന്ന്​ 33 കാരനാണ്​ അഹമദ്​ അൽ സബിൻ എന്ന ജോർഡാൻകാരൻ വൃക്ക നൽകിയത്​. ഇരുവൃക്കകളും പ്രവർത്തനരഹിതമായി അതീവ ഗുരുതരാവസ്​ഥയിലായിരുന്നു​ ഉസാമ. 

വൃക്ക മാറ്റിവെച്ചാലേ ഉസാമ ഇനി ജീവിതത്തിലേക്ക്​ മടങ്ങിവരുകയുള്ളു എന്ന്​ മനസിലാക്കിയതോടെ അഹമദ്​ പിന്നെയൊന്നും നോക്കിയില്ല. റിയാദിലെ കിങ്​ ഫൈസൽ സ്​പെഷലിസ്​റ്റ്​ ഹോസ്​പിറ്റലിലെത്തി പരിശോധനകൾക്ക്​ വിധേയനായി. അഹമദി​​​െൻറ വൃക്ക ഉസാമക്ക്​ ചേരുന്നതാണെന്ന പരിശോധന ഫലം അധികം വൈകാതെ ലഭിച്ചതായി ജോർഡനിലെ സൗദി എംബസി വക്​താവ്​ അബ്​ദുസലാം ബിൻ അബ്​ദുല്ല അൽ അനീസി പറഞ്ഞു. സഹോദരരാഷ്​ട്രത്തിലെ സുഹൃത്തിന്​ വൃക്ക നൽകുക വഴി സാഹോദര്യത്തി​​​െൻറ മഹത്തായ മാതൃകയാണ്​ അഹമദ്​ സൃഷ്​ടിക്കുന്നതെന്നും അനീസി കൂട്ടിച്ചേർത്തു.

ഏതാനും ദിവസങ്ങൾക്ക്​ മുമ്പ്​ കിങ്​ ഫൈസൽ ആശുപത്രിയിൽ വൃക്കമാറ്റിവെക്കൽ ശസ്​ത്രക്രിയ നടന്നു. അഹമദ്​ അതിന്​ശേഷം ആശുപത്രി വിട്ടു. കൂടുതൽ പരിചരണത്തിനായി ഉസാമ ആശുപത്രിയിൽ തുടരുകയാണ്​. ആദ്യഘട്ട തുടർ ചികിത്സ പൂർത്തിയാക്കിയാലുടൻ ഉസാമ ആശുപത്രി വിടുമെന്ന്​ സൗദി പ്രസ്​ ഏജൻസി അറിയിച്ചു.

Tags:    
News Summary - saudi-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.