പരിശോധന ശക്​തം: സൗദിയിൽ ഒന്നര ലക്ഷത്തിലധികം പേർ പിടിയിൽ

റിയാദ്​:  നിയ മലംഘകരെ കണ്ടെത്താനുള്ള പരിശോധനയില്‍ പിടിയിലായവരുടെ എണ്ണം ഒന്നര ലക്ഷം കവിഞ്ഞു. തൊഴില്‍ നിയമ ലംഘനത്തിന്  മലയാളികളടക്കം 40,000 പേരാണ് ജയിലിലായത്​. നവംബര്‍ 15 ന്​ ശേഷമാണ്​ കാമ്പയി​​​െൻറ ഭാഗമായി പരിശോധന  ശക്തമാക്കിയത്. 16 ദിവസത്തിനിടെ രാജ്യത്തി​​​െൻറ വിവിധ ഭാഗങ്ങളില്‍ നിന്നായി പിടികൂടിയത് ഒന്നര ലക്ഷത്തോളം പേരാണ്​ എന്ന്​ ആഭ്യന്തര മന്ത്രാലയം ചൊവ്വാഴ്​ച രാത്രി പുറത്തുവിട്ട കണക്കിൽ പറയുന്നു. ഇഖാമ നിയമ ലംഘനത്തിന് 90,000 പേരാണ് പിടിയിലായത്. തൊഴില്‍ നിയമ ലംഘനത്തിന് പിടിയിലായ 40,000ത്തോളം പേരില്‍ ഇന്ത്യക്കാരുമുണ്ട്. ഇഖാമയില്‍ രേഖപ്പെടുത്തിയതല്ലാത്ത ജോലി ചെയ്യുന്നവരാണ് പിടിയിലായത്. ഇതില്‍ കുറെ പേരെ പിടികൂടിയത് കമ്പനിയിലും തൊഴിലിടങ്ങളിലും നടത്തിയ പരിശോധനയിലാണ്. അതിര്‍ത്തി ലംഘിച്ചെത്തിയ 15000 ലേറെ പേരെയും അറസ്​റ്റ്​ ചെയ്​തിട്ടുണ്ട്​. ഇതില്‍ ഭൂരിഭാഗവും യമനികളും എത്യോപ്യക്കാരുമാണ്. നിയമ ലംഘകര്‍ക്ക് സൗകര്യം ചെയ്തു കൊടുത്തതിന് 416 വിദേശികളാണ് പിടിയിലായത്. താമസ സൗകര്യം നല്‍കിയവരുമുണ്ടിതില്‍. സൗകര്യം നല്‍കിയ 67 സൗദി പൗരൻമാരും ജയിലിലായി. ഇവരില്‍ 45 പേരെ നടപടിക്ക് ശേഷം വിട്ടയച്ചു. രാജ്യത്തൊട്ടാകെ പിടിയിലായവരില്‍ 1404 സ്ത്രീകളുമുണ്ട്. ആശ്രിത വിസയിലെത്തി ജോലി ചെയ്ത് പിടിയിലായവരും ഇവരിലുണ്ട്. കാല്‍ലക്ഷത്തോളം വിദേശികളെ ഇതിനകം നാടുകടത്തി. നാടുകടത്തല്‍ നടപടിക്കായി 17,000 പേരെ വിവിധ എംബസികള്‍ക്ക് കൈമാറി.
 
Tags:    
News Summary - saudi gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.