???????? ???????????

വാസുദേവ​െൻറ ആശുപത്രി ബില്ല്​ അനുദിനം കൂടുന്നു നാട്ടിലെത്തിക്കാൻ വഴിതേടി സാമൂഹിക പ്രവർത്തകർ

ദമ്മാം: താമസസ്ഥലത്ത് കുഴഞ്ഞുവീണ് ഖത്വീഫിൽ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്ന മലപ്പുറം അ രീക്കോട് ഊർങ്ങാട്ടിരി സ്വദേശി വാസുദേവൻ പിള്ളയെ നാട്ടിലെത്താക്കാൻ വഴിതേടി സാമൂഹിക പ്രവർത്തകർ. ഇഖാമയുടെയും ഇൻ ഷുറൻസി​​​െൻറയും കാലാവധി കഴിഞ്ഞ ഇദ്ദേഹത്തി​​​െൻറ ആശുപത്രി ബില്ല്​ അനുദിനം വർധിക്കുകയാണ്​.

ഒരാഴ്​ച​ മുമ് പ്​ ആശുപത്രിയിൽ പ്രവേശിപ്പിച്ച വാസുദേവ​​​െൻറ ചികിത്സ ചെലവ്​ ഇതിനകം ഒന്നര ലക്ഷം കവിഞ്ഞു​. ഇഖാമയും ഇൻഷുറൻസും പ ുതുക്കുകയും ആശുപത്രി ബില്ല്​ കെട്ടുകയും ചെയ്​താൽ മാത്രമേ നാട്ടിൽ കൊണ്ടുപോകാനാവൂ. സ്​പോൺസർ മുന്നോട്ടുവരാത്തതാണ്​ ഇതിനൊക്കെ തടസ്സം. ദീർഘകാലമായി ഖത്തീഫിൽ പ്ലംബറായി ജോലി ചെയ്യുന്ന വാസുദേവൻ ഒരു വർഷം മുമ്പ് സ്പോൺസർഷിപ്പ് മാറിയിരുന്നു. പുതിയ സ്പോൺസറെക്കുറിച്ച് ആർക്കും ഒരു അറിവുമില്ല. മുറിയിൽ കുഴഞ്ഞ് വീണ ഉടനെ സുഹൃത്തുക്കളാണ്​ തൊട്ടടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. മൂന്നരവർഷമായി ഇയാൾ നാട്ടിൽ പോയിട്ടില്ല.

ഇഖാമയുടെ കലാവധി കഴിഞ്ഞിട്ട്​ ഒരു വർഷമായി. നിരവധി രോഗങ്ങളാൽ ഇയാൾ ബുദ്ധിമുട്ടിലായിരുന്നു. നിർദ്ധന കുടുംബമാണ്​ ഇയാളുടേത്​. നാട്ടിലെത്തിച്ച്​ വിദഗ്​ദ്ധ ചികിത്സ നൽകിയാൽ മാത്രമേ ജീവിതത്തിലേിക്ക്​ തിരിച്ചുകൊണ്ടുവരാനാകൂ. ഒാരോ ദിനവും ചികിത്സ ചെലവ്​ ഏറുന്നതാണ്​ ഇദ്ദേഹത്തെ സഹായിക്കാൻ എത്തിയവരെ പോലും ഭയപെടുത്തുന്നത്​.

ഖത്വീഫിലെ സാമൂഹിക പ്രവർത്തകനായ ഷാഫി വെട്ടം, കമ്യൂണിറ്റി വെൽഫെയർ വളണ്ടിയർമാരായ ഷാജഹാൻ കൊടുങ്ങല്ലൂർ, റഈസ് കടവിൽ എന്നിവർ വിഷയത്തിൽ ഇടപെട്ടിട്ടുണ്ട്​. റിയാദിലുള്ള അനുജൻ സുരേന്ദ്രനെ വരുത്തുകയും നാട്ടിൽ ഭാര്യയുമായും ബന്ധുക്കളുമായും സംസാരിച്ച് ചികിത്സ മുമ്പോട്ട് കൊണ്ട് പോകാൻ ശ്രമം തുടരുകയാണെങ്കിലും സ്ഥിതി അത്ര ആശാവഹമല്ലന്നാണു ഡോക്ടർമാർ അറിയിച്ചത്.

വിഷയം ഇന്ത്യൻ എംബസിയുടെ ശ്രദ്ധയിൽപെടുത്തുകയും എംബസി ഇതിനായി സാമൂഹിക പ്രവർത്തകനായ ഷാഫി വെട്ടത്തിനെ ചുമതലപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. സ്പോൺസറെ കണ്ടെത്താനും സർക്കാർ ആശുപത്രിയിലേക്ക് മാറ്റാനുമാണ് തങ്ങളുടെ ശ്രമമെന്ന് ഷാഫി വെട്ടം, ഷാജഹാൻ എന്നിവർ അറിയിച്ചു.
ഇപ്പാഴും അബോധാവസ്ഥയിൽ തുടരുകയാണ്​. തലച്ചോറിൽ ശസ്​ത്രക്രിയ വേണ്ടിവരുമെന്നാണ്​ ഡോക്ടർമാർ അറിയിച്ചത്​. അതിന്​ ഒരു വലിയ തുക തന്നെ കണ്ടെത്തേണ്ടതുണ്ട്. ഗിരിജയാണ് ഭാര്യ. അശ്വിൻ, അശ്വനി എന്നിവർ മക്കളാണ്. സഹായിക്കാൻ താൽപര്യമുള്ളവർ 0567112719 എന്ന നമ്പറിൽ ഷാഫി വെട്ടവുമായി ബന്ധപ്പെടാവുന്നതാണ്​.

Tags:    
News Summary - saudi-gulf news-malayalam news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.