സൗ​ദി ജ​ർ​മ​ൻ ആ​ശു​പ​ത്രി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ സം​ഘ​ടി​പ്പി​ച്ച ‘ഒ​രു​മ​യി​ൽ ഒ​രോ​ണം 2022’ പ​രി​പാ​ടി​യി​ൽ സം​ബ​ന്ധി​ച്ച​വ​ർ

സൗ​ദി ജ​ർ​മ​ൻ ആ​ശു​പ​ത്രി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ 'ഒ​രു​മ​യി​ൽ ഒ​രോ​ണം 2022'

റി​യാ​ദ്: സൗ​ദി ജ​ർ​മ​ൻ ആ​ശു​പ​ത്രി മ​ല​യാ​ളി അ​സോ​സി​യേ​ഷ​നും കു​ടും​ബാം​ഗ​ങ്ങ​ളും ചേ​ർ​ന്ന് 'ഒ​രു​മ​യി​ൽ ഒ​രോ​ണം 2022' എ​ന്ന പേ​രി​ൽ ഓ​ണ​മാ​ഘോ​ഷി​ച്ചു. റി​യാ​ദ്​ എ​ക്​​സി​റ്റ്​ നാ​ലി​ലെ റൈ​ജി​സ് ഒ​ക്കേ​ഷ​ൻ ഇ​സ്തി​റാ​ഹ​യി​ൽ രാ​വി​ലെ ഒ​മ്പ​തി​ന്​ അ​ത്ത​പ്പൂ​ക്ക​ള​മൊ​രു​ക്കി ആ​രം​ഭി​ച്ച പ​രി​പാ​ടി​യി​ൽ മാ​വേ​ലി​ക്ക് വ​ര​വേ​ൽ​പ് ന​ൽ​കി.

തു​ട​ർ​ന്ന് വി​ഭ​വ​സ​മൃ​ദ്ധ​മാ​യ ഓ​ണ​സ​ദ്യ​ക്കു​ശേ​ഷം വ​ടം​വ​ലി മ​ത്സ​രം, വാ​ട്ട​ർ ഫി​ല്ലി​ങ്, മ്യൂ​സി​ക്ക​ൽ ചെ​യ​ർ, ലെ​മ​ൺ സ്പൂ​ൺ റൈ​സി​ങ്, ഫാ​മി​ലി ക്വി​സ് എ​ന്നി​വ കാ​യി​ക പ​രി​പാ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ച്ചു. മു​ഫീ​ദ് ഷ​റ​ഫു​ദ്ദീ​ൻ, നോ​ബി​ൻ ഇ​ടു​ക്കി, ജോ​ജി തോ​മ​സ്, ജോ​ൺ അ​ല​ക്സ്, ഷെ​ഹ​ൻ​ഷ പാ​ലോ​ട്, റ​ഫീ​ഖ് ത​യ്യി​ൽ, സി​ജി​മോ​ൻ, ശ്രീ​ദേ​വി, വി​നി​ൽ, നി​ഖി​ൽ, അ​നീ​ഷ് എ​ന്നി​വ​ർ കാ​യി​ക പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം വ​ഹി​ച്ചു.

വൈ​കീ​ട്ട് ആ​റി​ന്​ ന​ട​ന്ന സാം​സ്‌​കാ​രി​ക സ​മ്മേ​ള​നം അ​ബ്ദു​ൽ​നാ​സി​ർ വ​ള്ളി​യം​ബാ​ലി ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു. പ്രോ​ഗ്രാം ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൻ ജാ​നെ​റ്റ് ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​ഹേ​ഷ് പ​ള്ളി​യാ​ൽ​തൊ​ടി, ബി​ൻ​സ​ൺ ജോ​ൺ, ഹേ​മ, ശു​ഭ, ഇ​ർ​ഷാ​ദ് ആ​ദം, ഫൈ​സ​ൽ ഗു​ലി​സ്താ​ൻ, ന​ജീ​ബ്, കെ. ​ഉ​മേ​ഷ്, സി.​പി. ന​ഷീ​ദ്, നൗ​ഫ​ൽ തി​രൂ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു. പ്രോ​ഗ്രാം ക​ൺ​വീ​ന​ർ ടോ​ജി കെ. ​ജോ​ബ് സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ അ​നൂ​പ് ജോ​സ് ന​ന്ദി​യും പ​റ​ഞ്ഞു.

വൈ​കീ​ട്ട്​ ആ​രം​ഭി​ച്ച ക​ലാ​പ​രി​പാ​ടി​യി​ൽ തി​രു​വാ​തി​ര​ക്ക​ളി, സി​നി​മാ​റ്റി​ക് ഫ്യൂ​ഷ​ൻ ഡാ​ൻ​സു​ക​ൾ, ഭ​ര​ത​നാ​ട്യം, കു​ട്ടി​ക​ൾ​ക്കാ​യു​ള്ള പ്ര​ത്യേ​ക ക​ലാ​പ​രി​പാ​ടി​ക​ൾ, എ​സ്.​ജി.​എ​ച്ച് മ്യൂ​സി​ക്​ ബാ​ൻ​ഡ് അ​വ​ത​രി​പ്പി​ച്ച ഗാ​ന​മേ​ള എ​ന്നി​വ അ​ര​ങ്ങേ​റി. ലൂ​സി, ല​ക്ഷ്മി, ബി​ജി​നി എ​ബി, ജോ​ണി മാ​ത്യു, പി.​എ​സ്. ശ്രീ​ജി​ത്ത് എ​ന്നി​വ​ർ ക​ലാ​പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി. രാ​ത്രി 11ഓ​ടെ പ​രി​പാ​ടി​ക​ൾ അ​വ​സാ​നി​ച്ചു.

Tags:    
News Summary - Saudi German Hospital Malayali Association 'One in One Onam 2022'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.